ഇ ടി ഫാത്തിമ ടീച്ചറെ പൂർവ്വ വിദ്യാർത്ഥി സംഘടന ആദരിച്ചു

 കൊണ്ടോട്ടി മർക്കസുൽ ഉലൂം പ്രീ സ്കൂളിൽ 28 വർഷത്തെ മാതൃക അധ്യാപനം  പൂർത്തിയാക്കി കൊണ്ട് സ്കൂളിൽ നിന്നും മാർച്ച് മാസം വിരമിക്കുന്ന  ഇ ടി ഫാത്തിമ ടീച്ചറെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ മർകസുൽ ഉലൂം ഇംഗ്ലീഷ് സീനിയർ സെക്കൻഡറി സ്കൂൾ അലുമ്നി അസോസിയേഷൻ  എക്കാപറമ്പ് സ്കൂളിൽ   നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ വെച്ച് ആദരിച്ചു. 

ചടങ്ങ് എ ഐ സി ട്രസ്റ്റ് ചെയർമാൻ ടി ആരിഫലി സാഹിബ് ഉദ്ഘാടനം ചെയ്തു.

പൂർവ്വ വിദ്യാർത്ഥി സംഘടനയ്ക്ക് വേണ്ടി അലുമ്നി പ്രസിഡൻ്റ് അജ്മൽ ആനത്താൻ സ്നേഹോപഹാരം കൈമാറി. അലുമ്നി എക്സിക്യൂട്ടീവ് മെമ്പർ അയിശാബി പി ഇ ടീച്ചറെ പൊന്നാട അണിയിച്ചു ആദരിച്ചു.

 മാധ്യമം ദിനപത്രം സിഇഒ പി എംസാലിഹ്, എഐസിസി ട്രസ്റ്റ് എക്സിക്യൂട്ടീവ് ചെയർമാൻ പി എം മീരാൻ അലി, സ്കൂൾ മാനേജർ അഡ്വ. ഫസൽ പറമ്പാടൻ, പ്രിൻസിപ്പൽ എ ടി ഷൗക്കത്തലി, ട്രസ്റ്റ് സെക്രട്ടറി കുന്നപ്പള്ളി ഖലീൽ, അബ്ദുൽ ഗഫൂർ,  അഹമ്മദ് ഷരീഫ് കെ,  ഉഷ ടി എ, എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
 
Previous Post Next Post
WhatsApp