അനധികൃത മദ്യക്കച്ചവടം: പ്രതി അറസ്റ്റിൽ

മലപ്പുറം\അരിയല്ലൂർ | ബിവറേജുകളിൽ നിന്നും മദ്യം വാങ്ങി  അമിത വിലയ്ക്ക് കച്ചവടം നടത്തിയ ജവാൻ വിനു എന്ന പേരിൽ അറിയപ്പെടുന്ന  വിനു, 32 വയസ്, S /o സേതു ,പുഴക്കൽ വീട് അരിയല്ലൂർ എന്നയാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.

 ബിവറേജുകളിൽ നിന്നും വാങ്ങുന്ന മദ്യം 5 ഇരട്ടി വിലയ്ക്കാണ് ഇയാൾ കച്ചവടം നടത്തിയിരുന്നത്. അരിയല്ലൂർ ജംഗ്ഷനിൽ കച്ചവടം നടത്തുന്നതിനിടെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽ നിന്നും മദ്യക്കുപ്പികളും മദ്യം അളന്ന് കൊടുക്കുന്നതിനുള്ള 'പെഗ് മെഷററും മദ്യക്കച്ചവടത്തിന് ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് പിടിച്ചെടുത്തു. 

ചോദ്യം ചെയ്യലിൽ ദിവസവും 25 ഓളം കുപ്പി മദ്യം ബിവറേജിൽ നിന്നും വാങ്ങി മദ്യക്കുപ്പികളായും പെഗ്ഗുകളായി അളന്ന് കൊടുത്തും കച്ചവടം നടത്താറുള്ളതായി പ്രതി സമ്മതിച്ചു. പ്രതിയെ അറസ്റ് ചെയ്യുന്ന സമയത്ത് മദ്യം വാങ്ങാനായി എത്തുകയും പോലീസിനെ കണ്ട് ഓടിപ്പോയ ആളുകള കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു. 

പരപ്പനങ്ങാടി S I പ്രദീപ് കുമാർ, പോലീസുകാരായ രഞ്ചിത്ത്, സഹദേവൻ, ഫൈസൽ, അനിൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ് . പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് മഞ്ചേരി ജയിലിൽ റിമാന്റ് ചെയ്തു. 
Previous Post Next Post
WhatsApp