വയനാട് | മാനന്തവാടി കല്ലിയോട് ജനവാസ മേഖലയിൽ ഭീതിവിതച്ച കടുവയെ വനം വകുപ്പ് പിടികൂടി. വനം വകുപ്പ് സീനിയർ വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയുടെ നേതൃത്വത്തിൽ മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്. ഇതോടെ ഒരു ദിവസം നീണ്ടു നിന്ന കടുവാ ഭീഷണിക്ക് വിരാമമായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. നോർത്ത് വയനാട്, സൗത്ത് വയനാട്, വൈൽഡ് ലൈഫ് ഡി എഫ് ഒ മാരുടെ സാന്നിധ്യത്തിലായിരുന്നു നടപടി.