📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

മരിക്കുകയാണെന്ന് വാട്‌സ്ആപ്പ് സ്റ്റാറ്റസ്; കടലില്‍ ചാടിയുടെ യുവതിയെ മൃതദേഹം കണ്ടെത്തി

📢 Published: IST 🔄 Updated: IST

കണ്ണൂര്‍- വാട്‌സ്ആപ് സ്റ്റാറ്റസില്‍ മരിക്കുകയാണെന്ന സൂചന നല്‍കി കടലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബേബി ബീച്ചിന് സമീപം കടലില്‍ ചാടിയ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. താവക്കര സ്വദേശി റോഷിതയാണ് മരിച്ചത്. യുവതി കടലില്‍ ചാടിയതറിഞ്ഞ് കോസ്റ്റല്‍ പോലീസും നാട്ടുകാരും പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിലെ ജ്വല്ലറിയില്‍ ജീവനക്കാരിയായിരുന്നു.  
പള്ളിക്കുന്നിലെ പ്രമിത്തിന്റെ ഭാര്യയാണ് . ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Join WhatsApp Group Send News / Ads