📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home » dead

കോട്ടക്കലില്‍ മിന്നലേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു,

📢 Published: IST 🔄 Updated: IST
കോട്ടക്കൽ ചങ്കുവട്ടിക്കുളം ജുമാമസ്ജിദിന് സമീപം താമസിക്കുന്ന മൂച്ചിത്തൊടി അൻസാറിന്റെ മകൻ ഹാദി ഹസൻ (13) വൈകുന്നേരം ഇടിമിന്നലേറ്റ് മരണപ്പെട്ടു. വൈകുന്നേരം 5:30 നായിരുന്നു അപകടം. ചങ്കുവെട്ടിക്കുളം ജുമാമസ്ജിദിന്റെ പിറകുവശത്തെ വീടിന്റെ ടെറസിൽ നിന്നാണ് ഹാദി ഹസന് മിന്നലേറ്റത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും നടത്തിയ തിരച്ചിലിലാണ് വീടിന്റെ ടെറസിൽ പൊള്ളലേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താനായില്ല. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മയ്യിത്ത് കോട്ടക്കൽ സ്വകാര്യശുപത്രി മോർച്ചറിയിൽ. കോട്ടക്കൽ പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പിതാവ് അൻസാർ ചെങ്കുവെട്ടിയിലെ ഓട്ടോ ഡ്രൈവറാണ്. മാതാവ് മുഹ്സിന .
Join WhatsApp Group Send News / Ads