കൊച്ചി- മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പന്‍ (75) അന്തരിച്ചു. കൊച്ചി പേരണ്ടൂര്‍ റോഡ് നിവ്യനഗറില്‍ 'സകേത'ത്തില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി കിടപ്പിലായിരുന്നു. മൃതദേഹം അമൃത ആശുപത്രിയില്‍.
ബുധനാഴ്ച രാവിലെ 10 മുതല്‍ 11 വരെ എറണാകുളം ഡി. സി. സി ഓഫീസിലും 11.30 മുതല്‍ പേരണ്ടൂര്‍ റോഡിലെ നിവ്യനഗറിലെ വീട്ടിലും പൊതുദര്‍ശനമുണ്ടാകും. സംസ്‌കാരം വൈകിട്ട് നാലിനുശേഷം പച്ചാളം ശ്മശാനത്തില്‍.
ഡോക്ടറായിരിക്കെ ജോലി രാജിവെച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ഡോ. എം. എ കുട്ടപ്പന്‍ 2001 മുതല്‍ 2004 വരെ എ. കെ. ആന്റണി മന്ത്രിസഭയില്‍ പട്ടികജാതി- പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമമന്ത്രിയായിരുന്നു. 1980ല്‍ വണ്ടൂര്‍ മണ്ഡലത്തില്‍നിന്നാണ് ആദ്യമായി എം. എല്‍. എയായത്. 1987ല്‍ ചേലക്കരയില്‍നിന്നും 1996, 2001 വര്‍ഷങ്ങളില്‍ ഞാറക്കലില്‍നിന്നും നിയമസഭാംഗമായി. 1996 മുതല്‍ 2001 വരെ നിയമസഭയില്‍ പാര്‍ട്ടി
വിപ്പായിരുന്നു.