നാടിന് അഭിമാനമായവരെ മൈത്രി ക്ലബ്ബ് അനുമോദിച്ചു.
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കെപി ഷെബിൻ, വുഷു ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ കബീര്‍ കരുമ്പില്‍,ഫാസില്‍ പുളിക്കല്‍ എന്നിവരെ മൈത്രീ ക്ലബ്ബ് ആദരിച്ചു.
തിരുവനന്തപുരത്ത് നടന്ന സ്റ്റേറ്റ് ഓപ്പൺ വുഷു ചാമ്പ്യൻഷിപ്പിലാണ് കബീറിനും, ഫാസലിനും സ്വർണ്ണ മെഡൽ ലഭിച്ചത്.
കബീർ 70 കിലോ വിഭാഗത്തിലും ഫാസിൽ 60 കിലോ വിഭാഗത്തിലുമാണ് വിജയിച്ചത്. സ്വർണ്ണ മെഡൽ ജേതാക്കളായതോടെ ദേശീയ ഓപ്പൺ വുഷു ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാൻ സാധ്യതയേറി. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വെയിറ്റിംഗ് കാറ്റഗറി അടക്കം 8 സ്വർണ മെഡൽ ജേതാക്കളെയാണ് തിരഞ്ഞെടുത്തത്. ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന 5 പേർക്കാണ് ദേശീയ ലെവലിൽ മത്സരിക്കാൻ യോഗ്യത ലഭിക്കുക എന്ന് കബീർ പറഞ്ഞു.
മെഡിക്കൽ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി-കം എൻട്രൻസ് ടെസ്റ്റ് - (നീറ്റ് യു.ജി) പരീക്ഷയിൽ
720-ൽ 661 മാർക്ക് നേടി ദേശിയ തലത്തിൽ മികച്ച റാങ്ക് നേടിയാണ് ഷെബിൻ എംബിബിഎസ് പഠനത്തിന് യോഗ്യത നേടിയത്.
രാജ്യത്തിനകത്തും പുറത്തുമായി മൊത്തം 20,87,462 പേർ അപേക്ഷിക്കുകയും 20,38,596 പേർ ഹാജരാവുകയും ചെയ്ത പരീക്ഷയിൽ 11,45,976 പേർ യോഗ്യത നേടി. 56.21 ശതമാനമാണ് യോഗ്യത നേടിയത്. കേരളത്തിൽനിന്ന് ഇത്തവണ പരീക്ഷയെഴുതിയ 13,3450 പേരിൽ 75,362 പേർ യോഗ്യത നേടി. 56.47 ശതമാനം പേരാണ് യോഗ്യത നേടിയത്. കഴിഞ്ഞ വർഷം 92911 പേർ പരീക്ഷയെഴുതിയതിൽ 59404 പേരാണ് യോഗ്യത നേടിയത്.
കരുമ്പിൽ വച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് മെമ്പർമാരായ തോലുക്കൽ ലത്തീഫ്, പറമ്പിൽ സുബൈർ, ഇത്തിക്കൽ കബീർ, കെ എം അഹമ്മദ്, സലാം തുടങ്ങിയവരും പങ്കെടുത്തു.