പനിയുള്ള കുട്ടികളെ സ്‌കൂളിൽ അയക്കരുത്; പകർച്ചവ്യാധി നോഡൽ ഓഫീസർമാരെ നിയമിക്കാനും ഉത്തരവ്


തിരുവനന്തപുരം - പനിയുള്ള കുട്ടികളെ മൂന്നു മുതൽ അഞ്ചു വരെ ദിവസം സ്‌കൂളിൽ അയക്കരുതെന്ന് നിർദ്ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ. പനിയുള്ള കുട്ടികൾ നിർബന്ധമായും ചികിത്സ തേടണമെന്നും സർക്കുലറിൽ നിർദ്ദേശിച്ചു.
 കുട്ടിയുടെ രോഗവിവരം സ്‌കൂളിൽ നിന്ന് അന്വേഷിക്കണം. ഒരു ക്ലാസിൽ പല കുട്ടികൾക്ക് പനിയുണ്ടെങ്കിൽ ക്ലാസ് ടീച്ചർ പ്രധാനാധ്യാപകനെയും അദ്ദേഹം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെയും അറിയിക്കണം. ഇൻഫഌവൻസയുടെ ചെറിയ ലക്ഷണങ്ങേളാടു കൂടിയാണെങ്കിൽ പോലും സ്‌കൂളിൽ വരുന്ന കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണം. ചുമ, തുമ്മൽ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ മുൻകരുതലെന്ന നിലയിൽ മാസ്‌ക് ധരിക്കുകയും പര്യാപ്തമായ അകലം പാലിക്കുകയും ചെയ്യണം. എല്ലാ സ്‌കൂളുകളിലും ഒരു അധ്യാപകൻ/അധ്യാപിക പകർച്ചവ്യാധി നോഡൽ ഓഫിസറായി പ്രവർത്തിക്കണമെന്നും പകർച്ചവ്യാധി പിടിപെടുന്ന കുട്ടികൾ/ജീവനക്കാർ/അധ്യാപകർ എന്നിവരുടെ വിവരങ്ങൾ രേഖപ്പെടുത്താൻ സ്‌കൂളിൽ ചേറ്റ ബുക്ക് ഏർപ്പെടുത്തണമെന്നും സർക്കുലർ നിർദ്ദേശിച്ചു.
Previous Post Next Post
WhatsApp