തിരൂരങ്ങാടി: അവസരോചിതമായി ഇടപെട്ട് വിദ്യാർഥിയെ തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ച തിരൂരങ്ങാടി കെ സി റോഡ് സ്വദേശി മുല്ല കോയയെ തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ഗ്രാമ യാത്ര ക്യാമ്പയിനിന്റെ ഭാഗമായി ആദരിച്ചു.
പരിപാടിയിൽ ശരീഫ് വടക്കയിൽ, യൂ എ റസാഖ്, കെ മുഈനുൽ ഇസ്‌ലാം, സാലിം പാലമടത്തിൽ, അബൂബക്കർ സിദ്ദിഖ്, അനീസ് കൂരിയാടൻ, ഉസ്മാൻ കാച്ചടി എന്നിവർ പങ്കെടുത്തു.
ഇന്ന് പുലർച്ചെ 6.30ഓടെയാണ് വിദ്യാർത്ഥിയെ കടിക്കാൻ തെരുവുനായ പിന്നാലെ ഓടിയത്.
റസലിന്റെ നിലവിളിയും നായയുടെ ശബ്ദവും കേട്ടാണ് മുല്ലക്കോയ വീടിനകത്തു നിന്നും ഓടിയെത്തിയത്. നായക്ക് മുന്നിൽ നിസ്സഹായനായി ഭയപ്പെട്ടു നിൽക്കുന്ന റസലിനെ കടിക്കാനായി നായ അടുത്തേക്കെത്തിയപ്പോൾ മിന്നൽ വേഗത്തിലായിരുന്നു മുല്ലക്കോയ നായയെ ഓടിച്ചു വിട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തിയിരുന്നു.