പാണത്തൂരിൽ ഡീസൽ ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് ഗുരുതര പരുക്ക്


കാസർഗോഡ് - ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് ടാങ്കർ ലോറിയിലുണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതര പരുക്ക്. കാസർഗോഡ് പാണത്തൂർ പരിയാരത്താണ് സംഭവം. അപകടത്തിൽ വീട് ഭാഗികമായി തകർന്നു. ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കർ മറിഞ്ഞത്. വീട്ടിലുള്ളവർ സുരക്ഷിതരാണെന്നും ഇവർക്ക് പരുക്കുകൾ ഇല്ലെന്നുമാണ് വിവരം. ചെമ്പേരിയിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിലേക്ക് ഡീസലുമായി വരികയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ചെറിയ തോതിൽ ഡീസൽ ചോർച്ച ഉണ്ടായിട്ടുണ്ടെങ്കിലും വൻ ദുരന്തത്തിൽ നിന്നാണ് രക്ഷപ്പെട്ടത്.
Previous Post Next Post
WhatsApp