കരുമ്പില്‍ അണ്ടര്‍പാസ് നിര്‍മിക്കും
കരുമ്പില്‍ അണ്ടര്‍പാസ് നിര്‍മിക്കുമെന്ന് മലപ്പുറത്ത് കല്ക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയപാത ഉന്നതതല യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍കല്ലുങ്ങല്‍, ടി,കെ നാസര്‍ യോഗത്തില്‍ പങ്കെടുത്തു. ദേശീയപാത ഡ്രൈനേജുകളുടെ ഔട്ട്‌ലെറ്റുകള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകരുത്. പുഴയിലേക്ക് തിരിച്ചു വിടണം. വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ കടന്നുപോകാന്‍ ഓവര്‍പാസുകള്‍ വേണം. സര്‍വീസ് റോഡില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ആവശ്യമായ എല്ലാ സ്ഥലങ്ങളിലും സിഗ്നലുകള്‍ സ്ഥാപിക്കണം. വാട്ടര്‍ അതോറിറ്റി ലൈനുകളുടെ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ആവശ്യപ്പെട്ടു.