സൗദി രാജാവിന്റെ അതിഥികളായി അഞ്ച് പ്രമുഖ മലയാളികള്‍ ഹജിനെത്തും


ജിദ്ദ- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റ  പ്രത്യേക അതിഥികളായി കേരളത്തില്‍ നിന്നു അഞ്ചുപേര്‍ ഈ വര്‍ഷത്തെ ഹജിനു 21 നു ദല്‍ഹിയില്‍നിന്നു പുറപ്പെടും.  കെ എന്‍ എം സംസ്ഥാന സെക്രട്ടറിയും വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളേജ് പ്രിന്‍സിപ്പലുമായ ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സയ്യിദ് മുഹമ്മദ് ശാക്കിര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വി.സിയും അസം യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. കെ. മുഹമ്മദ് ബഷീര്‍, വിസ്ഡം സെക്രട്ടറിഫൈസല്‍ മൗലവി, വി.പി നൗഫല്‍ മദീനി,  ടി അബ്ദുല്‍ വാരിസ് എന്നിവരാണ് കേരളത്തില്‍ നിന്നുള്ള അതിഥികള്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പ്രമുഖ പണ്ഡിതരെയും നേതാക്കളെയും വിദ്യാഭ്യാസ ,സാമൂഹ്യ, മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയുമാണ്  ഓരോ വര്‍ഷവും
രാജാവിന്റെ അതിഥികളായി ഹജ് നിര്‍വ്വഹിക്കുന്നതിനു തെരെഞ്ഞെടുക്കുന്നത്. ദല്‍ഹിയിലെ സൗദി എംബസി വഴിയാണ് ഇന്ത്യയില്‍നിന്നുള്ള അതിഥികളെ തെരഞ്ഞെടുക്കുന്നത്. അതിഥികളുടെ യാത്രാ ചെലവും താമസ സൗകര്യങ്ങളും സൗദി ഭരണകൂടമാണ് വഹിക്കുന്നത്.മക്കയിലും മദീനയിലും വിവിധ വൈജ്ഞാനിക സമ്മേളനങ്ങളിലും അതിഥികള്‍ പങ്കെടുക്കും.
Previous Post Next Post
WhatsApp