📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ഗൾഫിൽ അവധിക്കാലമായതോടെ വിമാനക്കമ്പനികളുടെ ആകാശക്കൊള്ള

📢 Published: IST 🔄 Updated: IST

ദമാം- ഗൾഫ് നാടുകളിൽ അവധിക്കാലമായതോടെ നാട്ടിലേക്ക് മടങ്ങുന്നതിനു പ്രവാസികൾ നെട്ടോട്ടമോടുന്നതിനിടയിൽ എയർലൈൻ കമ്പനികൾ ആകാശക്കൊള്ള തുടരുന്നു. ആയിരക്കണക്കിന് മലയാളികളുള്ള കിഴക്കൻ പ്രവിശ്യയിലെ ഏക വിമാനത്താവളമായ ദമാമിൽ നിന്നു കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് പ്രവാസികളുടെ നിരന്തരമായ ആവശ്യത്തിനൊടുവിൽ നേരിട്ട് വിമാനങ്ങൾ പറന്നു തുടങ്ങിയത് മാത്രമാണ് ഏറെ ആശ്വാസം നൽകുന്നത്. 

പ്രവാസികളെ ചൂഷണം ചെയ്യുന്നതിനു മുൻകാലങ്ങളിൽ നിന്നും കൂടുതൽ കരുത്തോടെ ഓരോ വിമാന കമ്പനികളും അരയും തലയും മുറുക്കി രംഗത്തെത്തി കഴിഞ്ഞു. ഗൾഫ് മേഖലയിൽ നിന്നും കേരളത്തിലേക്കുള്ള എല്ലാ വിമാനത്താവളങ്ങളിലേക്കും യാത്രാ ക്കൂലിയിൽ ഒരു ദാക്ഷ്യണ്യവും കൂടാതെ ഇതിനോടകം വില ഉയർത്തിക്കഴിഞ്ഞു. ദമാമിൽ നിന്ന് കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് എല്ലാ ദിവസവും ഇൻഡിഗോ സർവീസ് നടത്തുന്നുണ്ട്. കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ്സ് ആഴ്ചയിൽ നാലു തവണ നേരിട്ട് സർവീസ് നടത്തുന്നുണ്ടെങ്കിലും മറ്റു സർവീസുകളിൽ നിന്നും വ്യത്യസ്തമായി ചാർജ് വർധന നടത്തി കൊണ്ടിരിക്കയാണ്. 
സാധാരണ വിമാനക്കൂലിയുടെ മൂന്നിരട്ടിയാണ് വിമാന കമ്പനികൾ ദമാമിൽ നിന്നും ഈടാക്കി കൊണ്ടിരിക്കുന്നത്. സൗദിയിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളിൽ അധികവും വർഷങ്ങളുടെ പഴക്കവും നിലവാരം കുറഞ്ഞതുമാണെന്നും യാത്രക്കാരിൽ നിന്നും പരാതി ഉയരുന്നുണ്ട്. ഇതിനു സമാനമായി തന്നെയാണ് ജി.സി.സിയിലെ മറ്റു വിമാനങ്ങളുടെ ഇടത്താവളങ്ങൾ വഴി കേരളത്തിലേക്കുള്ള എയർ ലൈൻസുകൾ കൊള്ളയടിക്കുന്നത്. 
വരുന്ന മൂന്നു മാസക്കാലം ഗൾഫിലെ അവധിക്കാലമായതിനാൽ നിലവിലെ ചാർജിൽ നിന്നും മൂന്നിരട്ടി വർധിപ്പിച്ചാണ് മലയാളികളായ പ്രവാസികളെ കൊള്ളയടിക്കുന്നത്. ജി.സി.സി രാജ്യങ്ങളിലെ സ്‌കൂളുകൾ അടച്ച് അവധിക്കാലം ചെലവഴിക്കുന്നതിനായി നാട്ടിലേക്ക് മടങ്ങുന്നതിനായി ഏറെ നാളായി കാത്തിരിക്കുന്ന പ്രവാസി സമൂഹം ടിക്കറ്റ് എടുക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കെ ഭൂരിഭാഗം സീറ്റുകളും വിമാന കമ്പനികളുടെ ബാക്ക് ഓഫീസുകൾ ഇതിനോടകം ബ്ലോക്ക് ചെയ്തു കഴിഞ്ഞു. ശേഷിച്ച ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾക്കാവട്ടെ പൊള്ളുന്ന നിരക്കും. 
ഏറെക്കാലമായി പല പ്രമുഖ വിമാന കമ്പനികളും നേരത്തെ ബ്ലോക്ക് ചെയ്ത സീറ്റുകൾ പിന്നീട് ഘട്ടം ഘട്ടമായി പരിമിതപ്പെടുത്തി തുറന്നു നൽകി ക്ലാസുകളായി വേർതിരിച്ചു അഞ്ചിരട്ടിയിലധികം വില കൂട്ടി നൽകുന്ന പതിവു രീതി ഇത്തവണ കുറച്ചു നേരത്തെ തുടങ്ങി കഴിഞ്ഞു. 
സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന ഗൾഫ് പ്രവാസത്തിലെ എല്ലാ സമ്മർദങ്ങൾക്കും ആശ്വാസം കണ്ടെത്താൻ നാട്ടിൽ കുടുംബങ്ങളുമൊത്ത് കുറച്ചു കാലമെങ്കിലും കഴിയാം എന്ന് കരുതുന്ന പ്രവാസികൾക്കാണ് വിമാനക്കമ്പനികളുടെ ഇത്തരം പകൽക്കൊള്ള മൂലം സ്വപ്‌നങ്ങൾ നഷ്ടമാകുന്നത്. 
Join WhatsApp Group Send News / Ads