തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും വിദ്യാർത്ഥിയെ രക്ഷിച്ച യുവാവിനെ ഓ യു പി സ്കൂൾ ആദരിച്ചു.


തിരൂരങ്ങാടി : തിരൂരങ്ങാടി കെസി റോഡിൽ മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥി തെരുവുനായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയ മറ്റത്ത് മുല്ലക്കോയയെ ഒയുപി സ്കൂൾ ആദരിച്ചു. എംകെ ഫൈസലിന്റെ മകൻ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് റസലിനെ സമയോചിതമായ ഇടപ്പെടലിലൂടെയാണ് മുല്ലക്കോയ രക്ഷപ്പെടുത്തിയത്.

ഇന്ന് പുലർച്ചെ 6.30ഓടെയാണ് വിദ്യാർത്ഥിയെ കടിക്കാൻ തെരുവുനായ പിന്നാലെ ഓടിയത്.
റസലിന്റെ നിലവിളിയും നായയുടെ ശബ്ദവും കേട്ടാണ് മുല്ലക്കോയ വീടിനകത്തു നിന്നും ഓടിയെത്തിയത്. നായക്ക് മുന്നിൽ നിസ്സഹായനായി ഭയപ്പെട്ടു നിൽക്കുന്ന റസലിനെ കടിക്കാനായി നായ അടുത്തേക്കെത്തിയപ്പോൾ മിന്നൽ വേഗത്തിലായിരുന്നു മുല്ലക്കോയ നായയെ ഓടിച്ചു വിട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തിയിരുന്നു.
പിന്നാലെ മുല്ലക്കോയയുടെ പ്രവൃത്തിക്ക് നാനാഭാഗങ്ങളിൽ നിന്നും അഭിനന്ദന
പ്രവാഹമായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഓയുപി സ്കൂൾ മുല്ലക്കോയയെ ആദരിച്ചത്
Previous Post Next Post
WhatsApp