കല്‍പ്പറ്റ- വൈദ്യുതി ബില്‍ അടക്കാന്‍ താമസിച്ചെന്ന കുറ്റത്തിന് കല്‍പ്പറ്റ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ഫ്യൂസ് കെ. എസ്. ഇ. ബി ഊരി. ഇതേ കെട്ടിടത്തിലാണ് ഗതാഗത നിരീക്ഷണത്തിനുള്ള എ. ഐ ക്യാമറകളുടെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.
എ. ഐ ക്യാമറ കഴിഞ്ഞ ദിവസമാണ് കെ. എസ്. ഇ. ബിയുടെ വാഹനത്തിന് പിഴയിട്ടത്. അമ്പലവയലിലേക്ക് ചില്ല വെട്ടാനായി വാഹനത്തില്‍ കെട്ടിവെച്ചു കൊണ്ടുപോവുകയായിരുന്ന തോട്ടി 'കണ്ണില്‍ പെട്ട'തോടെയാണ് ഇരുപതിനായിരം രൂപ പിഴ ഇട്ടത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 500 രൂപ വേറേയും പിഴയുണ്ടായിരുന്നു.
കെ. എസ്. ഇ. ബി വിവരം അറിയിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം പിഴ ഒഴിവാക്കിക്കൊടുത്തിരുന്നെങ്കിലും തുക അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്യൂസ് ഊരിയത് പിഴയിട്ടതിനുള്ള പ്രതികാരമാണെന്നാണ് പറയപ്പെടുന്നത്.