ഇതെന്തൊരു മാജിക്, വീണ്ടും വിളയാടി മെസ്സി


ബെയ്ജിംഗ്- ഫുട്‌ബോളിന്റെ മുഴുവൻ മാന്ത്രികതയും വീണ്ടും സ്വന്തം കാലിലേക്ക് ആവാഹിച്ച് കാൽപ്പന്തു കളിയിലെ ഇതിഹാസം ലയണൽ മെസ്സി. ഓസ്‌ട്രേലിയക്ക് എതിരെ ചൈനയിൽ നടന്ന സൗഹൃദമത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റിൽ തന്നെ മെസ്സി ഗോൾ നേടി. മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് അർജന്റീന ജയിച്ചു. ലോകകപ്പ് ജേതാവായ സൂപ്പർതാരത്തെ ഒരു നോക്ക് കാണുമെന്ന പ്രതീക്ഷയിൽ സ്റ്റേഡിയം നിറഞ്ഞിരുന്നു. 

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചതോടെ സ്‌റ്റേഡിയം ഇളകിമറിഞ്ഞു. ഓസ്ട്രേലിയൻ ബോക്സിന് പുറത്ത് പന്ത് സ്വീകരിച്ച മെസി എതിർ പോസ്റ്റിലേക്ക് അനായാസം പന്ത് കടത്തിവിട്ടു. ഓസ്ട്രേലിയൻ ഗോൾകീപ്പർ മാറ്റ് റയാന് ഒന്നും ചെയ്യാനായില്ല. മത്സരത്തിന്റെ അറുപത്തിയെട്ടാമത്തെ മിനിറ്റിൽ ജർമൻ പസെല്ലെ ഒരു ഗോൾ കൂടി നേടി അർജന്റീനക്ക് രണ്ടു ഗൾ ജയം സമ്മാനിച്ചു. 

Previous Post Next Post
WhatsApp