മൂന്നക്ക ലോട്ടറി വില്പന നടത്തിയ എട്ടുപേർ പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ

 പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ അത്താണിക്കൽ കൂട്ടുമൂച്ചി പ്രയാഗ് റോഡ്,  പരപ്പനങ്ങാടി എന്നിവടങ്ങളിലായി മൂന്നക്ക ലോട്ടറി വിപണനം നടത്തിയ 8 പേര് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. 

ജനീഷ് അത്താണിക്കൽ, ബീരാൻകോയ അത്താണിക്കൽ സതീശൻ കൂട്ടുമൂച്ചി,സാദിക്ക് പരിയാപുരം താനൂർ,ശശി പരപ്പനങ്ങാടി,സന്തോഷ്‌, ഗോവിന്ദൻ കരിപ്പറമ്പ്,രമേശൻ പുത്തൻപീടിക എന്നിവരെയാണ് പരപ്പനങ്ങാടി ഇൻസ്‌പെക്ടർ ജിനേഷ് കെ ജെ,  സബ് ഇൻസ്പെക്ടർ അരുൺ ആർ യു, സീനിയർ സിവിൽ പോലീസ് ഓഫീസർ സ്മിതേഷ്, സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ,രഞ്ജിത്ത് എന്നിവർ ചേർന്ന് പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു .

 മൂന്നക്ക ലോട്ടറിക്കെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ്, താനൂർ ഡിവൈഎസ്പി വി വി ബെന്നി  എന്നിവരുടെ  നേതൃത്വത്തിൽ ശക്തമായിട്ടുള്ള നടപടികളാണ് കൈകൊണ്ടു കൊണ്ടിരിക്കുന്നത്. ആയതിന്റെ ഭാഗമായി നടന്ന സർപ്രൈസ്‌ ചെക്കിങ്ങിന്റെ ഭാഗമായാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. മുമ്പൊക്കെ കേരള ലോട്ടറിയുടെ ലൈസൻസിന്റെ മറവിൽ അതാതു ലോട്ടറി ഷോപ്പിൽ വച്ച് കേരള ലോട്ടറിയുടെ പതിന്മടങ്  മൂന്നക്ക ലോട്ടറി വ്യാപാരം നടത്തിയിരുന്നു.

 നടപടികൾ ശക്തമായ തോടുകൂടിയും പോലീസ് ലോട്ടറി ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ച തോടുകൂടിയും ഷോപ്പുകളിൽ  ഇതുപോലെയുള്ള വിൽപ്പന നിൽക്കുകയും   വാഹനങ്ങളിലും അതോടൊപ്പം നടന്നും ഫോൺ മുഖാന്തിരം വിളിച്ചുപറഞ്ഞും വാട്സ്ആപ്പ് മുഖാന്തരവും  വഴി നൂതനമായിട്ടുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചായി പിന്നീട് വില്പന. 

പരിപൂർണ്ണമായി  ഏത് മാർഗ്ഗം ഉപയോഗിച്ചുള്ള മൂന്നക്ക ലോട്ടറി വിപണവും നിർത്തണമെന്നുള്ള മലപ്പുറം പോലീസിന്റെ നടപടികൾ മൂലം ആണ് ഇപ്പോൾ 8 പേര് പോലീസ് പിടിയിലായത്
https://chat.whatsapp.com/IHq07wcn9Ln6pzEPzrWaOB
Previous Post Next Post
WhatsApp