📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കാന്തപുരത്തിന്റെ ഐക്യ പ്രസ്താവന സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ്

📢 Published: IST 🔄 Updated: IST


മലപ്പുറം- മുസ്‌ലിം ലീഗുമായി സഹകരിച്ചുപോകാന്‍ ആഗ്രഹമുണ്ടെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ അഭിപ്രായത്തോട് പ്രതികരിച്ച് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. കാന്തപുരത്തിന്റെ ഐക്യ പ്രസ്താവന കാലത്തിന്റെ ആവശ്യമാണ്. ന്യൂനപക്ഷങ്ങള്‍ ഒരുമിച്ച് നില്‍ക്കണം. മുസ് ലിം ലീഗുമായി സഹകരിക്കാനുള്ള നല്ല മനസ്സിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുസ് ലിം ലീഗ് എന്നും ന്യൂനപക്ഷസംഘടനകളുടെ പൊതുപ്ലാറ്റ്ഫോമാണ്. സൗഹൃദ സംഭാഷണം മാത്രമാണ് ഇതുവരെ കാന്തപുരം വിഭാഗവുമായി ഉണ്ടായിട്ടുള്ളത്. ഔദ്യോഗിക ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. ന്യൂനപക്ഷം ഭീതിദമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ആ സാഹചര്യത്തില്‍ ആയിരിക്കാം കാന്തപുരത്തിന്റെ നിര്‍ദ്ദേശമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

മുസ് ലിം ലീഗുമായി ഒന്നിച്ചുപോകുന്നതാണ് നല്ലതെന്ന് എപ്പോഴും തങ്ങളുടെ സംഘടന പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്ന് കഴിഞ്ഞദിവസം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാന്തപുരം പറഞ്ഞിരുന്നു. എല്ലാവരും ഒന്നിച്ചു മുന്നോട്ടുപോരാജ്യത്തിന് പുരോഗതിയുണ്ടാവൂ എന്നും കാന്തപുരം പറഞ്ഞു.
Join WhatsApp Group Send News / Ads