📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

എം.എസ്.എഫ് നേതൃനിരയിൽ പെൺതിളക്കം

📢 Published: IST 🔄 Updated: IST

മലപ്പുറം - മുസ്‌ലിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എഫിന്റെ സംസ്ഥാന നേതൃനിരയിൽ പെൺതിളക്കം. സംഘടനയുടെ ഒഴിവു വന്ന മൂന്ന് പോസ്റ്റുകളിലേക്ക് ആദ്യമായാണ് മൂന്ന് വനിതകളെ ഒരുമിച്ച് തെരഞ്ഞെടുക്കുന്നത്.
  ആയിഷ ബാനു, റുമൈസ റഫീഖ്, അഡ്വ. കെ തൊഹാനി എന്നിവരെയാണ് സംസ്ഥാന ഭാരവാഹികളായി നിയോഗിച്ചത്. പി.എച്ച് ആയിഷ ബാനുവിനെ സംസ്ഥാന വൈസ് പ്രസിഡന്റായും റുമൈസ റഫീഖ്, അഡ്വ. കെ തൊഹാനി എന്നിവരെ സംസ്ഥാന സെക്രട്ടറിമാരുമായാണ് നിയോഗിച്ചത്. എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന അധ്യക്ഷയാണ് ആയിഷ ബാനു. റുമൈസ റഫീഖ് സംസ്ഥാന ജനറൽ സെക്രട്ടറിയും തൊഹാനി ഹരിതയുടെ മലപ്പുറം ജില്ലാ പ്രസിഡന്റുമാണ്. അഡ്വ. ഫാത്തിമ തഹ്ലിയ നേരത്തെ എം.എസ്.എഫിന്റെ ദേശീയ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Join WhatsApp Group Send News / Ads