📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

തമ്പുകളുടെ നഗരി ഉണർന്നു ; ഇനി പ്രാർത്ഥനാ മുഖരിതമായ അന്തരീക്ഷം, വിശ്വാസി ലക്ഷങ്ങളുടെ കേന്ദ്രം

📢 Published: IST 🔄 Updated: IST

മിന: ഹാജിമാർ ഇന്ന് മുതൽ ഇനി കഴിച്ചു കൂട്ടുക മിനാ താഴ്‌വാരത്തെ പ്രത്യേക സജ്ജമാക്കിയ ടെന്റുകളിൽ. ഈ വർഷം ഹജ്ജിനെത്തുന്ന ഇരുപതു ലക്ഷത്തിലധികം വരുന്ന തീർത്ഥാടകരെ ഉൾകൊള്ളുന്ന സംവിധാനമാണ് മിനായിൽ ടെന്റുകളിൽ ഒരുക്കിയിരിക്കുന്നത്. ഹജ്ജ് സമയത്ത് മാത്രം ഉണരുന്ന മിനാ താഴ്‌വാരം ഇനി മുതൽ ഹാജിമാർ പോകുന്നത് വരെയുള്ള ഒരാഴ്ച്ച സമയം സദാ പ്രാർത്ഥനാ മുഖരിതമായിരിക്കും. നിശ്ചിത അതിർത്തി ഉൾകൊള്ളുന്ന കേന്ദ്രമാണ് മിനയെന്നതിനാൽ വലിപ്പം കൂട്ടുന്നതിന് പരിമിതികൾ ഉണ്ടെകിലും കൂടുതൽ ഹാജിമാരെ ഉൾക്കൊള്ളാനായി ഇപ്പോൾ കെട്ടിട രൂപത്തിൽ ബഹു നില കെട്ടിടങ്ങൾ നിർമ്മിച്ച്‌ പരിമിതകൾ തരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ ടെന്റ് നഗരിയാണ് മക്കയിലെ മിനാ താഴ്‌വാരം. ഇരുപതു ലക്ഷത്തി അയ്യായിരം സ്‌ക്വയർ മീറ്റർ ചുറ്റളവിലുള്ള പ്രദേശത്താണ് ടെന്റുകൾ സംവിധാനിച്ചിരിക്കുന്നത്. ഉന്നത നിലവാരത്തിൽ ഹാജിമാർക്ക് കൂടുതൽ സുരക്ഷാ നൽകി ഗ്ളാസ്സും ടെഫ്ലോൺ മെറ്റിരിയലുകളും ഉപയോഗിച്ചാണ് നിർമ്മാണം. കനത്ത ചൂടും തീപിടുത്തത്തിനു സാധ്യതയില്ലാത്ത തരത്തിലും വിഷവാതകം പുറം തള്ളാത്ത നിലയിൽ ഇസ്‌ലാമിക കലാ രൂപത്തിലാണ് ഇതിന്റെ നിർമ്മാണം. നിരനിരയായി ലക്ഷത്തിലധികം തമ്പുകൾ ഇവിടെയുണ്ടെകിലും വായു സഞ്ചാരവും സുരക്ഷക്കും ഒരു കുറവും വരുത്തിയിട്ടില്ല. ഇത്രയും വിശാലമായ സ്ഥലത്തു നിർമ്മിച്ച തമ്പുക്കൾക്ക് നടുവിലൂടെ ഗതാഗത സംവിധാനത്തിനുള്ള വിശാലമായ റോഡുകളും മശാഇർ മെട്രോ സ്റ്റേഷനുകളും നിർമ്മിച്ചിട്ടുണ്ട്. കൂടാതെ ടോയിലെറ്റുകളും കുടിവെള്ളത്തിനുള്ള സജ്ജീകരണങ്ങളും ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വർഷങ്ങൾക്ക് മുൻപ് ഉണ്ടായ മിനാ തീപിടുത ദുരന്തത്തെ തുടർന്ന് തീ പിടുത്തം ഏൽക്കാത്ത രീതിയിൽ, ശക്തമായ കാറ്റിനെയും പ്രതിരോധിക്കാൻ കഴിയുന്ന നിലക്കാണ് നിർമ്മാണം. ഏതൊരു തരത്തിലും വന്നേക്കാവുന്ന ദുരന്തങ്ങൾ മുൻകൂട്ടി കണ്ടു കൊണ്ട് അതിനെ പ്രതിരോധിക്കുന്ന തരത്തിലാണ് സംവിധാനം. 8 മീറ്റർ വീതിയും നീളവുമുള്ള ടെന്റുകളാണ് കൂടുതലെങ്കിലും 6 മീറ്റർ വീതിയും എട്ടു മീറ്റർ നീളവുമുള്ളതും 12 മീറ്റർ വീതിയും 12 മീറ്റർ നീളവുമുള്ളതുമായ ടെന്റുകളും ഇവിടെയുണ്ട്.

തീപിടുത്തമുണ്ടായാൽ അതിനെ പ്രതിരോധിക്കാനുള്ള ബൃഹത്തായ സജ്ജീകരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനായി മിന മലയുടെ മുകളിൽ വെള്ളം സംഭരിക്കുന്ന പ്രത്യേക ടാങ്കുകൾ വരെ നിർമിച്ചിട്ടുണ്ട്. 250 മില്ലി മീറ്റർ മുതൽ 700 മില്ലിമീറ്റർ വരെ വലിപ്പമുള്ള 100 കിലോമീറ്റർ നീളത്തിൽ പൈപ്പുകളാണ് തീയണക്കാനുള്ള വെള്ളം കൊണ്ടുപോകാൻ സംവിധാനിച്ചിരിക്കുന്നത്. ഇതിനു പുറമെ ഓരോ നൂറു മീറ്റർ നീളത്തിലും മുപ്പതു മീറ്റർ നീളത്തിലുള്ള ഹോസുകൾ ഉൾക്കൊള്ളുന്ന നിരവധി കേന്ദ്രങ്ങളും നിർമ്മിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസിൻറെ സഹായം പൂർണ്ണമായും എത്തുന്നത് വരെ ഉപയോഗിക്കാനാണിത്. അനിയന്ത്രിതമായി ടെന്റിനകത്തെ ചൂട് കൂടിയാൽ വെള്ളം സ്‌പ്രേ ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 200,000 ക്യൂബിക് മീറ്റർ സംഭരണി ശേഷിയുടേതാണ് ടാങ്കുകൾ. മിന ഉണർന്നതോടെ ചുറ്റു ഭാഗത്തു നിന്നുള്ള സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
Join WhatsApp Group Send News / Ads