എംബിബിഎസ് പഠനത്തിന് യോഗ്യത നേടിയ ഷെബിന് സൗഹൃദം വാട്സ് ആപ്പ് കൂട്ടായ്മയുടെ ആദരത്തിൽ തലമുറകളുടെ സംഗമ വേദിയായി.

എംബിബിഎസ് പഠനത്തിന് യോഗ്യത നേടിയ ഷെബിന് സൗഹൃദം വാട്സ് ആപ്പ് കൂട്ടായ്മയുടെ ആദരത്തിൽ തലമുറകളുടെ സംഗമ വേദിയായി.


കരുമ്പിൽ : നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി എംബിബിഎസ് പഠനത്തിന് യോഗ്യത നേടിയ ഷെബിൻ അബ്ദുൽ മജീദ് കെ പി യെ സൗഹൃദം വാട്സ്ആപ്പ് കൂട്ടായ്മ മൊമെന്റോ നൽകി ആദരിച്ചു. കെ ഹംസ മാസ്റ്ററാണ് ഷെബിന് മൊമെന്റോ നൽകിയത്. 
ശ്രമിച്ചാൽ ഇതുപോലുള്ള വിജയം എല്ലാവർക്കും നേടിയെടുക്കാൻ കഴിയും, അതിനുവേണ്ടി എല്ലാവരും പരിശ്രമിക്കണം എന്നും അനുമോദന പ്രസംഗത്തിൽ ഹംസ മാസ്റ്റർ പറഞ്ഞു.
 പുതു പുതുതലമുറയിലെ വിദ്യാർത്ഥികൾ അടക്കം നിരവധി പേർ പങ്കെടുത്തത് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.

ചെറിയ കുട്ടികളടക്കം എല്ലാവരും വളരെ ആവേശത്തോടെയാണ് ഈ പരിപാടിയിൽ പങ്കെടുത്തത്, വളർന്നുവരുന്ന തലമുറക്ക് ഈ അനുമോദന ചടങ്ങ് ഒരു പ്രചോദനമാവും എന്നും മുഖ്യ സംഘാടകൻ കൊടപ്പന ഫൈസൽ പറഞ്ഞു. ജാഫർ കെ പി, നവാസ് പി വി, സമദ് കെ പി, അയ്യൂബ് കെ എം, ഇർഷാദ് കെ പി, ഫാസിൽ കെ പി, ഫാരിസ് എ, യാസർ എം സി, ഷാനിബ് കെപി, അൻസൽ കെ പി തുടങ്ങിയവരും പങ്കെടുത്തു.
Previous Post Next Post
WhatsApp