മലപ്പുറം: പകര്‍ച്ചപ്പനി വ്യാപിക്കുന്നതിനിടെ ഇന്ന് മലപ്പുറത്തു ഒരു ഡെങ്കിപ്പനി മരണം. വണ്ടൂര്‍ പോരൂര്‍ സ്വദേശിയായ 42കാരനാണ് ഡെങ്കി ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂര്‍, കാളികാവ് ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടരുകയാണ്. കരുവാരകുണ്ട്, കാളികാവ് ഭാഗങ്ങളിലെ തോട്ടം മേഖലകളിലാണ് കൂടുതല്‍ കേസുകള്‍. റബ്ബര്‍തോട്ടങ്ങളില്‍ കൊതുകുകള്‍ പെരുകുകയാണ്. ഈ മേഖലയില്‍ നിന്നുള്ളവരിലാണ് പനി പടുന്നത്.
അതേ സമയം ഈ മാസം മാത്രം 1,43,377 പേര്‍ക്കാണ് സംസ്ഥാനത്ത് പകര്‍ച്ചപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങള്‍ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ഒന്‍പത് എലിപ്പനി മരണങ്ങള്‍ ഈ മാസം റിപ്പോര്‍ട്ട് ചെയ്തു. ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പനി ബാധിതരുടെ എണ്ണം സംസ്ഥാനതലത്തില്‍ പുറത്തുവിടും. എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാന്‍ എല്ലാവരും തയാറാകണമെന്നും മന്ത്രി പറഞ്ഞു.
കാലവര്‍ഷം എത്തും മുമ്പേ ശക്തിപ്രാപിച്ച പകര്‍ച്ചപ്പനി കേരളത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. പകര്‍ച്ചപ്പനിയ്‌ക്കൊപ്പം ഡെങ്കിയും എലിപ്പനും ജീവനെടുക്കുന്ന സ്ഥിതിയാണ്. ഈ മാസം മാത്രം 1,43,377 പേര്‍ക്കാണ് പകര്‍ച്ചപ്പനി സ്ഥിരീകരിച്ചത്. 165പേരാണ് എലിപ്പനിയ്ക്ക് ഈ മാസം ചികിത്സതേടിയത്. ഒന്‍പത് എലിപ്പനി മരണങ്ങളും ഈ മാസം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കനത്ത ജാഗ്രതവേണമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.