മൂന്നാറില്‍ കോട്ടക്കൽ സ്വദേശിനിയെ കുതിര കടിച്ചു; കടിയേറ്റത് കുതിരസവാരി നടത്തുന്നതിനിടെ.

മൂന്നാറില്‍ കോട്ടക്കൽ സ്വദേശിനിയെ കുതിര കടിച്ചു; കടിയേറ്റത് കുതിരസവാരി നടത്തുന്നതിനിടെ.

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ കോട്ടക്കൽ സ്വദേശിനിയായ പെണ്‍കുട്ടിയെ കുതിര കടിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കാണ് കുതിരയുടെ കടിയേറ്റത്. പതിനാറുകാരി കുതിരസവാരി നടത്തുന്നതിനിടെ പിന്നാലെയെത്തിയ മറ്റൊരു കുതിര കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നാര്‍ - മാട്ടുപ്പെട്ടി റോഡിലെ കെഡിഎച്ച്‌പി ഇന്ധന പമ്പിനു സമീപമാണു സംഭവം. മാതാപിതാക്കളും ബന്ധുക്കളുമടക്കം ഒൻപതംഗ സംഘം മാട്ടുപ്പെട്ടി സന്ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു.

പമ്പിനു സമീപം വാഹനം നിര്‍ത്തിയശേഷം പെണ്‍കുട്ടി സവാരി നടത്തുന്നതിനായി കുതിരപ്പുറത്തേറി പോകുന്നതിനിടയിലാണു പിന്നാലെയെത്തിയ മറ്റൊരു കുതിര കുട്ടിയുടെ ഇടുപ്പുഭാഗത്ത് കടിച്ചത്. പേവിഷബാധയ്ക്കുള്ള ആദ്യ ഡോസ് മരുന്നു നല്‍കിയശേഷം കുട്ടിയെ ബന്ധുക്കള്‍ കോട്ടക്കലിലേക്ക് കൊണ്ടുപോയി.

Previous Post Next Post
WhatsApp