നിഖില്‍ ചെയ്തത് കൊടുംചതി; സഹായിച്ചവര്‍ക്കെതിരെയും നടപടി: സി.പി.എം


ആലപ്പുഴ: നിഖില്‍ തോമസ് പാര്‍ട്ടിയോട് ചെയ്തത് കൊടും ചതിയെന്ന് സി.പി.എം. കായംകുളം ഏരിയാ സെക്രട്ടറി പി.അരവിന്ദാക്ഷന്‍. നിഖിലിനെ പാര്‍ട്ടിക്കാര്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും അരവിന്ദാക്ഷന്‍ വ്യക്തമാക്കി.

നിഖില്‍ പാര്‍ട്ടി അംഗമാണ്. വിഷയം ജില്ലാ കമ്മറ്റി ചര്‍ച്ച ചെയ്യും. വ്യാജ ഡിഗ്രി വിവാദത്തില്‍ പാര്‍ട്ടി തലത്തില്‍ ഒരന്വേഷണവും പരിശോധനയും ഉണ്ടാവുമെന്നും അരിയാ സെക്രട്ടറി പറഞ്ഞു.

എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളജില്‍ എംകോമിനു ചേര്‍ന്നത് ബികോം ജയിക്കാതെയെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സര്‍വകലാശാലാ രേഖകള്‍ വ്യാജമാണെന്നു കേരള സര്‍വകലാശാല വൈസ് ചാന്‍സലറും കലിംഗ സര്‍വകലാശാല റജിസ്ട്രാറും എംഎസ്എം കോളജ് പ്രിന്‍സിപ്പലും സ്ഥിരീകരിച്ചു. നിഖിലിനെ കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു.

cpm-kayamkulam-area-secretary-response-nikhil-thomas-case
Previous Post Next Post
WhatsApp