ഫാഷിസ്റ്റ് ഭരണകാലത്ത് വേട്ടയാടലിന് വിധേയമാകുന്നത് ഒരു വിഭാഗം മാത്രമല്ലന്ന തിരിച്ചറിവ് വളർന്ന് വരുന്നു. എം.കെ. ഫൈസി

 തിരൂർ | ഫാഷിസ്റ്റ് ഭരണകാലത്ത് വേട്ടയാടലിന് വിധേയമാകുന്നത് ഒരു വിഭാഗം മാത്രമല്ലന്ന തിരിച്ചറിവ് വളർന്നിരിക്കുന്നുവെന്ന് എസ്.ഡിപി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി പ്രസ്ഥാവിച്ചു.

തിരൂർ വാഗൺ ട്രാജഡി ഹാളിൽ സംഘടിപ്പിച്ച എസ്.ഡി.പി.ഐ നേതൃത്വ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
2024 ൽ നടക്കാനിരിക്കുന്ന ലോക സഭ തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുമ്പോൾ എല്ലാവരും പറയുന്നു ഫാഷിസ്റ്റുകൾക്ക് ഭരണ തുടർച്ച ഉണ്ടാവാതെ നോക്കണമെന്ന് . അതിനായി ബദൽ രാഷ്ട്രീയം ഉയർത്തുന്നവർ വരെ ഭയപെടുന്ന കാഴ്ചയാണ് കണ്ട് കൊണ്ടിരിക്കുന്നത്.

ഏക സിവിൽ കോഡ് കൊണ്ട് വരാനുള്ള നീക്കം തകൃതിയായി നടക്കുന്നു.
 എൻ.ആർ.സിയും, മതപരിവർത്തന  തടയൽ നിയമവും കൊണ്ട് വന്നപ്പോൾ മുമ്പേ എസ്.ഡി.പി.ഐ പറഞ്ഞിരുന്നു ഇത് മുസ്ലീംങ്ങളെ മാത്രം ലക്ഷ്യം വെച്ചല്ല നിയമം വരുന്നതെന്ന് ,
അന്ന് പലരും മൗനികളായി നിന്നു . അറുപത് ശതമാനം വരുന്ന ദളിത്കൾ രേഖകളില്ലാതെ പുറത്താക്കലിന് കാത്തിരിക്കുന്ന അവസ്ഥയാണുള്ളതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വാക്കുകളിലൂടെ കാണാൻ കഴിയുന്നു.
മതപരിവർത്തന നിയമത്തിന്റെ ഇരകളായി വേട്ടയാടപെടലിന് വിധേയമാകുന്നത് ഏറ്റവും കൂടുതൽ കൃസ്ത്യാനികളാണ്.

കേന്ദ്ര ഏജൻസികളുടെ വേട്ടയാടലിന് എസ്.ഡിപി.ഐ മാത്രമാണന്ന ധാരണ മാറിയിരിക്കുന്നു.

മുൻ പ്രധാനമന്ത്രിയുടെ പത്നിയും , പ്രധമ പ്രധാനമന്ത്രി ആദ്യ വനിത പ്രധാനമന്ത്രി എന്നിവരുടെ കുടുംബത്തിലെ അംഗമായ സോണിയ ഗാന്ധി ദിവസങ്ങളോളം ഇ.. ഡിയുടെ വേട്ടയാടലിന് വിധേയമായത് വെറും രണ്ടര ലക്ഷം രൂപയുടെ പേരിലാണ്.  ആഭ്യന്തരമന്ത്രിയായിരിക്കെ ഇ.ഡിക്ക് കൂടുതൽ അധികാരം നൽകിയ മുൻ കേന്ത്ര മന്ത്രി ചിദംബരത്തെ അനങ്ങാതെ ഏഴ് മണിക്കൂർ ചോദ്യം ചെയ്ത് ജയിലിലടച്ചതും കണ്ട രാജ്യത്ത് ഒരു വിഭാഗത്തിനെ മാത്രമല്ല വേട്ടയാടലിന് വിധേയമാക്കുന്നതെന്നതിന് തെളിവാണ്.
ഫാഷിസ്റ്റ് കാലത്ത് ജയിലുകൾ നിറയുക തന്നെ ചെയ്യും.

ഏതെല്ലാം തരത്തിലാണ് കൊറോണ കാലത്ത് നാം വേട്ടയാടലിന് വിധേയമായതെന്ന് അക്കാലം ഓർക്കുമ്പോൾ ചിരിക്കും.

ഇന്നും കൊറോണ നമ്മുടെ ഇടയിലുണ്ട് ഭയമല്ല കരുതലാണ് വേണ്ടതെന്ന മുന്നറിയിപ്പാണ് ഫാഷിസ്റ്റ് ഭരണകാലത്ത് ആർ.എസ്.എസിന്റെ കാര്യത്തിൽ നമ്മളും സ്വീകരിക്കേണ്ടതെന്നും അദ്ധേഹം കൂട്ടി ചേർത്തു.

 സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, സി.പി എ.ലത്തീഫ്, ജില്ല പ്രസിഡന്റെ സി.എച്ച് അഷ്റഫ്, ജില്ല ജനറൽ സിക്രട്ടറി അഡ്വ സാദിഖ് നടുത്തൊടി എന്നിവർ സംസാരിച്ചു.
https://chat.whatsapp.com/IHq07wcn9Ln6pzEPzrWaOB
Previous Post Next Post
WhatsApp