📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

വ്യാജ രേഖ കേസ്; കെ വിദ്യയ്ക്ക് ജാമ്യം

📢 Published: IST 🔄 Updated: IST

വ്യാജ രേഖ കേസ്; കെ വിദ്യയ്ക്ക് ജാമ്യം

പാലക്കാട്: വ്യാജരേഖാക്കേസില്‍ കെ വിദ്യയ്ക്ക് ജാമ്യം. വ്യാജരേഖയുണ്ടാക്കേണ്ട ആവശ്യമില്ലെന്നും മഹാരാജാസില്‍ നിന്ന് റാങ്ക് നേടിയാണ് പിജി പാസായതെന്നും ജാമ്യാപേക്ഷയില്‍ വ്യാജരേഖാ കേസ് പ്രതി കെ വിദ്യ. സ്ത്രീയാണെന്നതും പ്രായവും പരിഗണിച്ച് ജാമ്യം നല്‍കണമെന്നും വിദ്യ ആവശ്യപ്പെട്ടു. തന്നെ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇട്ടുകൊടുക്കരുതെന്നും വിദ്യയുടെ ആവശ്യപ്പെട്ടു.

തന്നെ അറസ്റ്റ് ചെയ്തത് സകല മാനദണ്ഡങ്ങളും ലംഘിച്ചാണ്. കേസില്‍ ഹാജരാകാന്‍ പൊലീസ് നോട്ടീസ് പോലും നല്‍കിയില്ല. എന്തിന് അറസ്റ്റ് ചെയ്യുന്നുവെന്ന് കൃത്യമായി പറഞ്ഞില്ല. അരോഗ്യ സ്ഥിതി മോശമാണെന്നും വിദ്യ കോടതിയില്‍ പറഞ്ഞു.
Join WhatsApp Group Send News / Ads