ബലിപെരുന്നാളിനോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് മെഹന്തി മത്സരം സംഘടിപ്പിച്ചു.
കാച്ചടി: പി എം എസ് എ എൽ പി സ്കൂൾ മാതൃസഭക്ക് കീഴിൽ രക്ഷിതാക്കൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.
വിജയികൾക്കും പങ്കാളികളായവർക്കും പ്രത്യേകം സമ്മാനങ്ങൾ വിതരണം ചെയ്തു.
തുടർന്ന് നടന്ന പെരുന്നാൾ ഇശലിൽ രക്ഷിതാക്കൾ പെരുന്നാൾ ഗാനങ്ങൾ ആലപിച്ചു.
സമ്മാന വിതരണ ചടങ്ങ് നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ കദിയുമ്മ ടീച്ചർ, പി ടി എ പ്രസിഡണ്ട് സിറാജ് മുണ്ടത്തോടൻ ,എം പി ടി എ പ്രസിഡണ്ട് ലൈല എന്നിവർ ആശംസകളർപ്പിച്ചു.