ശൈഖുൽ ഉലമാ എൻ കെ ഉസ്താദ് ആണ്ടനുസ്മരണം സമാപിച്ചു.
ആറു പതിറ്റാണ്ടു കാലം പരപ്പനങ്ങാടി വലിയ ജുമുഅത്തു പള്ളിയിൽ മുദർരിസായിരുന്ന ശൈഖുൽ ഉലമാ എൻ കെ ഉസ്താദിൻ്റെ രണ്ടാം ആണ്ട് ആണ്ടനുസ്മരണം സമാപിച്ചു. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ആദ്ധ്യക്ഷ്യം വഹിച്ചു. ഊരകം മുദർരിസ് എൻ കെ അബ്ദുന്നാസ്വിർ മൗലവി കടൂപുറം, വർക്കല ജാമിഅ മന്നാനിയ്യ മുദർരിസ് ഇ അബ്ദുർറഹ്മാൻ ബാഖവി പുകയൂർ, മുറിത്തോട് മുദർരിസ് സ്വാലിഹ് ഇർഫാനി കാമിൽ സഖാഫി, കണ്ണാടിപ്പറമ്പ് മുദർരിസ് അബ്ദുൽ ജലീൽ വഹബി മൂന്നിയൂർ, കൊടപ്പാളി ഖത്വീബ് എ പി അബൂബക്ർ വഹബി വണ്ടൂർ, ഹാരിസ് മൻശഇ ചാലിയം, വലിയ ജുമുഅത്ത് പള്ളി മുദർരിസ് എൻ കെ ഹുസൈൻ വഹബി എം ഡി, മഹല്ല് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് യഅ്ഖൂബ് തങ്ങൾ സംബന്ധിച്ചു. മൗലാനാ എ നജീബ് മൗലവി മമ്പാട് സമാപന സന്ദേശം നല്കി. സയ്യിദ് ഹാശിം ബാഫഖി തങ്ങൾ കൊയിലാണ്ടി സമാപന പ്രാർത്ഥനയ്ക്കു നേതൃത്വം നല്കി.
വൈകിട്ടു നടന്ന സ്മാരക കുതുബുഖാന ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ എ ഉസ്മാൻ, നിയാസ് പുളിക്കലകത്ത് സംബന്ധിച്ചു.