ബസും ബൈക്കും കൂട്ടിയിടിച്ച് 2 അസം സ്വദേശികൾ മരിച്ചു


മലപ്പുറം വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ കുലമംഗലം ഡോക്ടർ ഗോവിന്ദൻ പടിക്ക് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വേങ്ങര താമസക്കാരായ ആസാം സ്വദേശികളായ രണ്ട് യുവാക്കളാണ് മരണപ്പെട്ടത്. KL 10 AA 2307 എന്ന നമ്പറിൽ ഉള്ള ബൈക്കാണ് അപകടത്തിൽ പെട്ടത്. പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിലേയ്ക്ക് വരികയായിരുന്നു ബസ്സ്. വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. 
വേങ്ങരയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവാക്കൾ ബൈക്കുമായി കോൺക്രീറ്റ് പ്രവർത്തികൾക്ക് എത്തിയതാകാമെന്ന നിഗമനത്തിലാണ് പോലിസ്.ആസാം സ്വദേശികളായ രാഹുൽ, അമീർ എന്നീ യുവാക്കളാണ് മരണപെട്ടതെന്നാണ് പോലീസ് പറയുന്നത്.   വളാഞ്ചേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.. മരണപ്പെട്ട രണ്ട് പേരുടെയും മൃതദേഹം വളാഞ്ചേരി സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി
Previous Post Next Post
WhatsApp