മുഹമ്മ | ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ കോമളപുരം ജംഗ്ഷന് സമീപം കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച്, ട്യൂഷനു പോവുകയായിരുന്ന പത്താം ക്ളാസ് വിദ്യാർത്ഥിനി മരിച്ചു.
കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് പനയ്ക്കൽ പള്ളിക്കു സമീപം ഇടത്തിണ്ണയിൽ സഫ്ന സിയാദാണ് (15) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.15 നായിരുന്നു അപകടം.
കോമളപുരത്തെ സ്വതന്ത്ര കോളേജിലേക്കു പോകാൻ സ്വകാര്യ ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ, ഈ ബസിനെ മറികടന്നു വന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ സഫ്ന മരിച്ചു. ആലപ്പുഴ നോർത്ത് പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡി. കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
അച്ഛൻ: സിയാദ്. അമ്മ: സഫീല. സഹോദരൻ: സഫീദ്.
