പള്ളിക്കൽ ബസാർ ജുമാമസ്ജിദ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സമസ്ത പാനലിന് വമ്പിച്ച വിജയം


പള്ളിക്കൽ ബസാർ ജുമാമസ്ജിദ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സമസ്ത പാനലിന് വമ്പിച്ച വിജയം



പള്ളിക്കൽ: പള്ളിക്കൽ ബസാർ ജുമാമസ്ജിദ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സമസ്ത പാനലിന് വമ്പിച്ച വിജയം കാന്തപുരം വിഭാഗത്ത് നിന്ന് ഒരാൾ പോലും ജയിച്ചില്ല ആകെ 1330 വോട്ടർമാരിൽ 1074 പേർ മാത്രമാണ് വോട്ട് ചെയ്തത് ഇരു വിഭാത്തിൽ നിന്നും 21 സ്ഥാനത്തേക്ക് 42പേർ മത്സര രംഗത്ത് ഉണ്ടായിരുന്നു.

ചാരുപടിക്കൽ മുഹമ്മദ് കുട്ടി ഹാജി പ്രസിഡന്റ് , കളത്തിങ്ങൽ ലിയാക്കത്തലി ജനറൽസെക്രട്ടറി, കുന്നേക്കാട്ട് റഷീദ് ട്രഷറർ,ആയും കുന്നേക്കാട്ട് ഹസ്സൻ, പൊയ്ലി മുഹമ്മദ് എന്നിവർ വൈസ് പ്രസിഡന്റ് ആയും ചേടക്കുന്നൻ അബ്ദുൽ ഗഫൂർ,ചേടക്കുന്നൻ മുജീബ് റഹ്മാൻ ജോയിൻറ്റ് സെക്രട്ടറി എന്നിവരും വിജയിച്ചു.   

ചാരുപടിക്കൽ അബ്ബാസ്, കളരിക്കൽ അബ്ദുൽ അലി,തെറ്റത്തൊടി അബ്ദുൽ അസീസ്, കെ.കെ. അബ്ദുൽ അസീസ്, അഹമ്മദ് കബീർ ,മേക്കഞ്ചേരി ലത്തീഫ്,മേക്കഞ്ചേരി ബാവ, ചേടക്കുന്നൻ കോമുകുട്ടി,താഴേഞ്ചേരി മുഹമ്മദ് അലി, മുഹമ്മദ് ഫൈറൂസ് തങ്ങൾ, കഴുങ്ങും തോട്ടത്തിൽ മുഹമ്മദ് കുട്ടി, തച്ചറക്കാവിൽ മുൻതാഫ്, തയ്യിൽ മുസ്തഫ, തക്കാരത്തോടി ശാഹുൽ ഹമീദ് എന്നിവരും കമ്മിറ്റി അംഗങ്ങൾ ആയി തെരഞ്ഞടെപ്പിൽ വിജയിച്ചു.

മഹല്ല് രൂപീകരണം മുതല്‍ ഇരുവിഭാഗം സുന്നികളും ഐക്യത്തോടെ ഭരണം നിർവഹിച്ച് വന്നിരുന്ന പള്ളിക്കൽ ബസാർ മഹല്ലിൽ 2014 മുതലാണ് പ്രശ്നങ്ങൾ തലപൊക്കുന്നത്. വ്യാജ രേഖ ചമച്ച് പള്ളി കാന്തപുരം വിഭാഗം പിടിച്ചെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് പല വിവാദ സംഭവങ്ങള്‍ അരങ്ങേറുകയും സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി തവണ പളളി പൂട്ടിയിടകയും ചെയ്തിരുന്നു.

════════════════

Previous Post Next Post