ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം, മൂന്നാം സ്ഥാനത്ത്‌


കൊച്ചി - ജാംഷഡ്പൂര്‍ എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. തുടക്കം മുതല്‍ ആഞ്ഞടിച്ച ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം മിനിറ്റില്‍ അപോസ്‌തോലോസ് ജിയാനുവിന്റെ ഗോളില്‍ ലീഡ് നേടിയതായിരുന്നു. എന്നാല്‍ പിന്നീട് വിജയത്തിനായി കഠിനാധ്വാനം വേണ്ടി വന്നു.


പതിനേഴാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരെ ഡാനിയേല്‍ ചീമ ചുകവു ജാംഷഡ്പൂരിന് സമനില സമ്മാനിച്ചു. പിന്നീട് സന്ദര്‍ശകര്‍ ശക്തമായി തിരിച്ചടി ആരംഭിച്ചു. മുപ്പത്തൊന്നാം മിനിറ്റില്‍ ബോറിസ് സിംഗിന്റെ ഹാന്റ്‌ബോളിന് കിട്ടിയ പെനാല്‍ട്ടിയാണ് കളിയിലേക്ക് തിരിച്ചുവരാന്‍ ബ്ലാസ്റ്റേഴ്‌സിനെ സഹായിച്ചത്. പെനാല്‍്ട്ടി ദിമിത്രോസ് ദിയാമെന്റാകോസ് ലക്ഷ്യത്തിലെത്തിച്ചു. തുടര്‍ന്ന് ആദ്യ പകുതിയില്‍ കിട്ടിയ നിരവധി അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് പാഴാക്കി. 

രണ്ടാം പകുതിയില്‍ ജാംഷഡ്പൂര്‍ ആക്രമിക്കുന്നതിനിടെയാണ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും വല കുലുക്കിയത്. മനോഹരമായ ടീം മു്‌ന്നേറ്റത്തിനൊടുവില്‍ അഡ്രിയന്‍ ലൂണ ലക്ഷ്യം കണ്ടു. 
Previous Post Next Post
WhatsApp