കാറിൽ ബൈക്ക് ഇടിച്ചു കേറ്റി പണം തട്ടാൻ ശ്രമം: ബെംഗളൂരുവിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ


കാറിൽ ബൈക്ക് ഇടിച്ചു കേറ്റി പണം തട്ടാൻ ശ്രമം: ബെംഗളൂരുവിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: കാറിൽ ബൈക്ക് ഇടിപ്പിച്ച് ടെക്കി ദമ്പതികളിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച രണ്ട് യുവാക്കൾ ബെംഗളുരുവിൽ അറസ്റ്റിൽ. ദൊഡ്ഡകനെല്ലി സ്വദേശികളായ ധനുഷ്, രക്ഷിത് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ 3 മണിക്ക് ബെംഗളുരു സർജാപൂർ മെയിൻ റോഡിലെ ദൊഡ്ഡകനെല്ലിയിലാണ് സംഭവം.

കാർ പ്രധാനറോഡിൽ നിന്ന് ഇടറോഡിലേക്ക് തിരിയവേ വൺവേ തെറ്റിച്ച് എതിർദിശയിൽ നിന്ന് ബൈക്കിടിപ്പിക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽ നിന്ന് ഇറങ്ങിയ യുവാക്കൾ വണ്ടിയിടിച്ചതിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടു. പണം തന്ന് മുന്നോട്ട് പോയാൽ മതിയെന്നായിരുന്നു ഭീഷണി. കാറിന് മുന്നിലെ ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞു. തുടർന്ന് ദമ്പതികൾ കാർ പിന്നോട്ടെടുത്ത് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പക്ഷേ അഞ്ച് കിലോമീറ്ററോളം അക്രമികൾ ഇവരെ ബൈക്കിൽ പിന്തുടർന്നു. തുടർന്ന് ക്യാമറ ദൃശ്യങ്ങൾ സഹിതം ദമ്പതികൾ പൊലീസിൽ പരാതി നൽകി. നാല് മണിക്കൂറിനുള്ളിൽ അക്രമികളെ ബെംഗളുരു പൊലീസ് പിടികൂടുകയായിരുന്നു
Previous Post Next Post
WhatsApp