വള്ളിക്കുന്ന് ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ ഒരാളെ കണ്ടെത്തി


വള്ളിക്കുന്ന് ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ ഒരാളെ കണ്ടെത്തി


മലപ്പുറം വള്ളിക്കുന്ന് രവിമംഗലം അമ്പലത്തിന്റെ കിഴക്ക് ഭാഗത്ത് കളത്തിൽ പീടിക പരിസരത്തു റെയിൽവേ ട്രാക്കിൽ ഒരാൾ ട്രയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തി ആളെ തിരിച്ചറിഞ്ഞിട്ടില്ല വെള്ള കള്ളി മുണ്ടും ബ്രൗൺ കളർ ഷർട്ടും ആണ് ധരിച്ചിരിക്കുന്നത് . 

പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകരായ റാഫി ചെട്ടിപ്പടി, നൗഫൽ എൻ സി, മുനീർ സ്റ്റാർ, ഗഫൂർ തമന്ന,ബാബുക്ക എന്നിവർ ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി ഇന്ന് രാവിലെ 7:30ഓടെ ആണ് സംഭവം.
Previous Post Next Post