മണ്ണാർക്കാട്ട് കോഴിക്കൂട്ടിൽ പുലി കുടുങ്ങി


  മണ്ണാർക്കാട് കോട്ടോപ്പാടം പഞ്ചായത്തിലെ കുന്തിപ്പാടത്ത് കോഴിക്കൂട്ടിൽ പുലി കുടങ്ങി. പൂവത്താണി ഫിലിപ്പ് എന്ന വ്യക്തിയുടെ വീട്ടിലെ  കോഴിക്കൂട്ടിലാണ് പുലിയുള്ളത്. ഇന്നലെ രാത്രി കോഴികൾ ബഹളമുണ്ടാക്കുന്നത് കേട്ട് നായ്ക്കളാണെന്ന് കരുതിയാണ് വീട്ടുകാർ പുറത്തിറങ്ങിയത്. പുലിയാണെന്ന് കണ്ട് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.


പൊലീസും വനം വകുപ്പും സ്ഥലത്തെത്തിയിട്ടുണ്ട്. മുത്തങ്ങയിൽനിന്ന് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാൽ മാത്രമേ പുലിയെ മയക്കുവെടി വെക്കാനാവൂ. പുലി കുടുങ്ങിയതറിഞ്ഞ് വൻ ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടിയിട്ടുണ്ട്. പുലി കൂട് തകർത്ത് പുറത്തിറങ്ങിയാൽ ആളുകളെ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ ആൾക്കൂട്ടത്തെ മാറ്റാനുള്ള ശ്രമത്തിലാണ് പൊലീസ്.

https://chat.whatsapp.com/K4gONdamOuA9RcUdHRDnKC


Previous Post Next Post