ഇരയായവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു ( എൻ എഫ് പി ആർ)
തിരൂരങ്ങാടി: ഭൂമി തരം മാറ്റത്തിന്ന് ഇരകളായി പ്രയാസം അനുഭവിക്കുന്ന സാധാരണക്കാരുടെ കണ്ണീരൊപ്പാൻ സംഗമം സംഘടിപ്പിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ). വർഷങ്ങളായി ഭൂമി തരം മാറ്റത്തിന് കൊടുത്തു ആഴ്ച തോറും റവന്യൂ ഡിവിഷണൽ ഓഫീസിൽ കയറിയിറങ്ങി വേദനിക്കുന്നവരുടെ സംഗമത്തിൽ നിരവധി ആളുകളാണ് സങ്കടങ്ങളുമായി പരിപാടിക്ക് എത്തിയത് . ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് 5000 മുകളിൽ അപേക്ഷകളാണ് തിരൂർ ആർ.ഡി.ഒ.ഓഫീസിൽ മാത്രം തീർപ്പാവാതെ കെട്ടിക്കിടക്കുന്നതെന്നും ഇതിന് ഒരു പരിഹാരം കാണണമെന്നും വരുമ്പോൾ എല്ലാം വെള്ള പേപ്പറിൽ പേരും ഫോൺ നമ്പറും എഴുതി വാങ്ങി വീണ്ടും വീണ്ടും വരുവാനും പ്രശ്നങ്ങൾക്ക് പരിഹാരം കാണാതിരിക്കുവാനും ആണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് ഇരകൾ പറഞ്ഞു.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രവണതയാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി.ഇത് സംബന്ധിച്ച് തിരൂർ ആർ.ഡി.ഒ.ഓഫീസിന് മുൻപിൽ 4-ന് ബുധൻ രാവിലെ 10 മണിക്ക് ധർണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മനാഫ് താനൂർ, എ.പി.അബ്ദുൾ സമദ്, ജെ.എ. ബീന, അബ്ദുറഹീം പൂക്കുത്ത്,
കബീർ കഴുങ്ങിലപ്പടി, റഷീദ് തലക്കടത്തൂർ ,സലാം പറമ്പിൽ പീടിക, ബാവ ക്ലാരി, അബ്ദുൽ മജീദ് മുല്ലഞ്ചേരി ,മുസ്തഫ കെ.പുരം, സൈനബ സംബന്ധിച്ചു . പടം :എൻ.എഫ്.പി.ആർ.സംഘടിപ്പിച്ച ഇരകളുടെ സംഗമം