വിദ്യാലയത്തിലെ മോട്ടോർ മോഷണശ്രമം പ്രതി പിടിയിൽ


വിദ്യാലയത്തിലെ മോട്ടോർ മോഷണശ്രമം പ്രതി പിടിയിൽ

പരപ്പനങ്ങാടി : വിദ്യാലയത്തിലെ മോട്ടർ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ .

കഴിഞ്ഞ ദിവസം  പുലർച്ചെ 2:50 മണിക്ക് പരപ്പനങ്ങാടി ജിഎംഎൽപി സ്കൂളിലെ കിണറിനു അരികിൽ വെച്ചിട്ടുള്ള കോൺക്രീറ്റ് തറയിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോർ മോഷണം ചെയ്യാൻ ശ്രമിച്ച കേസിലാണ് താനൂർ പനങ്ങാട്ടൂർ സ്വദേശിയായ അറക്കൽ മുഹമ്മദിന്റെ മകൻ അബ്ദുൽ റസാക്ക് (46) എന്നയാളെ പരപ്പനങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ ബാബുരാജ്, അബ്ദുൽ റഹീം, വിബീഷ്  എന്നിവർ ചേർന്ന്  അറസ്റ്റ് ചെയ്തത്.

 താനൂർ സ്വദേശിയായ പ്രതി ഭാര്യയുമായി പിണങ്ങി പല സ്ഥലങ്ങളിലായിട്ട് അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു സ്വഭാവക്കാരനാണ്.

 ഇയാൾക്ക് മുമ്പ് വേങ്ങര താമരശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളിൽ കളവ് കേസുകൾ നിലവിലുള്ളതാണ്
Previous Post Next Post