വലിച്ചെറിയല്‍ മുക്ത കേരളംതിരൂരങ്ങാടി നഗരസഭയില്‍ വിളംബര റാലി നടത്തി.

മാലിന്യ വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്‍ ഭാഗമായി തിരൂരങ്ങാടി
 നഗരസഭയില്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തില്‍ 
നടത്തിയ വിളംബര റാലി.


"വലിച്ചെറിയല്‍ മുക്ത കേരളം"
തിരൂരങ്ങാടി നഗരസഭയില്‍ വിളംബര റാലി നടത്തി.


തിരൂരങ്ങാടി: മാലിന്യ വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്‍ ഭാഗമായി തിരൂരങ്ങാടി നഗരസഭയില്‍ വിളംബര റാലി നടത്തി. മാലിന്യ മുക്ത കാമ്പയിന്‍ മുനിസിപ്പല്‍ തല ഉദ്ഘാടനം 26ന് കാലത്ത് 10 മണിക്ക് വെഞ്ചാലി കൈപ്പുറത്താഴത്ത് നടക്കും. വിളംബര റാലിക്ക് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി. സിപി സുഹ്‌റാബി. ഇഖ്ബാല്‍ കല്ലുങ്ങല്‍, എം സുജിനി, വഹീദ ചെമ്പ, സെക്രട്ടറി മനോജ് കുമാര്‍, എച്ചഐ ബീന, പി റഫീഖലി. റംല കക്കടവത്ത്, ജോബി. പി.കെ അസീസ്. സി.എച്ച് അജാസ്. കെ.ടി ബാബുരാജന്‍, പി,കെ മഹ്ബൂബ്, പി.എം.എ ജലീല്‍.കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Previous Post Next Post