വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ നൽകി 'റൈസപ്പ് 2023 ' സംഘടിപ്പിച്ചു.


വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ നൽകി 'റൈസപ്പ് 2023 ' സംഘടിപ്പിച്ചു.

മണ്ണാർക്കാട് : ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിലിന്റെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി എസ്‌ എസ്‌ എൽ സി , പ്ലസ് ടു എഴുതുന്ന വിദ്യാർത്ഥികളെ ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും പരീക്ഷയെഴുതാൻ പ്രാപ്തരാക്കുക എന്നലക്ഷ്യത്തോടെ പരീക്ഷാർത്ഥികൾക്ക് വേണ്ടി മെഗാ 
മോട്ടിവേഷൻ പരിപാടി 'റൈസപ്പ്‌ 2023 'സംഘടിപ്പിച്ചു. മണ്ണാർക്കാട് തറയിൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാമിൽ നൂറുക്കണക്കിന് വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഭയമില്ലാതെ പരീക്ഷ എഴുതാൻ പരിശീലിപ്പിക്കുന്നതോടൊപ്പം ജീവിത ലക്ഷ്യത്തിലേക്ക് കുട്ടികളെ നയിക്കുന്നതായിരുന്നു റൈസപ്പ് .



അഡ്വ എൻ ഷംസുദ്ധീൻ എം.എൽ.എ ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കുമാരി എസ്‌ അനിത മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കോർഡിനേറ്റർ ബിലാൽ മുഹമ്മദ് ഐസ് ബ്രേക്കിങ് നടത്തി. പ്രമുഖ എഡ്യൂക്കേഷണിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ റാഷിദ് ഗസ്സാലി 
ക്ലാസിനു നേതൃത്വം നൽകി. 




പ്രോഗ്രാം കൺവീനർ കെ ബഷീർ മാസ്റ്റർ , തെങ്കര ജി എച്ച് എസ്‌ എസ്‌ പ്രിൻസിപ്പൽ എം രത്നവല്ലി , പ്രധാനഅധ്യാപിക പി.കെ നിർമ്മല, മണ്ണാർക്കാട് എം.ഇ.എസ് ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ.നജ്മുദ്ദീൻ കെ.കെ , പ്രധാന അധ്യാപിക കെ ഐഷാബി, നെച്ചുള്ളി നെച്ചൂളളി ജി എച്ച് എസ് പ്രധാനാധ്യാപകൻ സന്തോഷ് കുമാർ പി കെ , കുണ്ടൂർക്കുന്ന് ടി എസ്‌ എൻ എം എച്ച് എസ്‌ എസ്‌ പ്രിൻസിപ്പൽ പി. ജിപ്രശാന്ത് കുമാർ, നൗഷാദ് വെള്ളപ്പാടം എന്നിവർ പ്രസംഗിച്ചു.
Previous Post Next Post