റിപ്പബ്ലിക് ദിനം: ബാല ഇന്ത്യ സംഘടിപ്പിച്ചു


റിപ്പബ്ലിക് ദിനം: ബാല ഇന്ത്യ സംഘടിപ്പിച്ചു

  കക്കാട്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി SKSBV തിരൂരങ്ങാടി റെയ്ഞ്ച് കമ്മിറ്റിയുടെയും SKSBV കക്കാട് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കക്കാട് മിഫ്താഹുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസയിൽ ബാല ഇന്ത്യ സംഘടിപ്പിച്ചു. SYS തിരൂരങ്ങാടി മുനിസിപ്പൽ പ്രസിഡന്റ് സയ്യിദ് അബ്ദുർറഹ്മാൻ ജിഫ്‌രി തങ്ങൾ പതാക ഉയർത്തി. തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, SKSBV റെയ്ഞ്ച് ചെയർമാൻ സയ്യിദ് ശഫീഖ് തങ്ങൾ മമ്പുറം റിപ്പബ്ലിക് ദിന സന്ദേശം നൽകി. SKSBV തിരൂരങ്ങാടി റെയ്ഞ്ച് സെക്രട്ടറി സൽമാൻ പാണ്ടികശാല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


  മദ്റസാ ഉസ്താദുമാരായ പി. മുഹമ്മദ് മുസ്‌ലിയാർ, അബൂബക്കർ സ്വിദ്ദീഖ് സുഹ്‌രി, കെ.ടി മുഹമ്മദ് ദാരിമി, SKSSF Trend പൂക്കിപ്പറമ്പ് മേഖലാ കൺവീനർ ഒ.ലുഖ്മാനുൽ ഹഖീം മാസ്റ്റർ, SKSSF യൂണിറ്റ് സെക്രട്ടറി മുബശ്ശിർ കെ.കെ, SYS, SKSSF പ്രവർത്തകരായ മുഹമ്മദ് റാഫി ഒള്ളക്കൻ, കബീർ തിരൂരങ്ങാടി, ആശിഖ് പി.ടി, ബാസിത്വ് സി.വി, SKSBV പ്രവർത്തകരായ മുഹമ്മദ് സാബിത് ഒ, ശാമിൽ കെ.പി, മുഹമ്മദ് സാലിം പി.കെ , ഇബ്റാഹീം ഇ.വി, ദാനിശ് പി.ടി എന്നിവർ പങ്കെടുത്തു. റെയ്ഞ്ചിലെ വിവിധ മദ്റസകളിൽ നിന്നുള്ള വിദ്യാർഥികളും ഉസ്താദുമാരും സംഘടനാ പ്രതിനിധികളും ബാല ഇന്ത്യയിൽ അണിനിരന്നു. ദേശ ഭക്തി ഗാനാലപനവും മധുര വിതരണവും നടത്തി. SKSBV തിരൂരങ്ങാടി റെയ്ഞ്ച് കൺവീനർ ഒ. അബ്ദുർറഹീം മുസ്‌ലിയാർ സ്വാഗതവും റെയ്ഞ്ച് ട്രഷറർ സഅദ് സി.വി നന്ദിയും പറഞ്ഞു.
Previous Post Next Post