ന്യൂസിലന്‍ഡിന് പുതിയ പ്രധാനമന്ത്രി; ജസീന്‍ഡയ്ക്ക് പിന്‍ഗാമിയായി ക്രിസ് ഹിപ്കിന്‍സ്
സിഡ്‌നി: ജസീന്‍ഡ ആര്‍ഡേനു പകരം ക്രിസ് ഹിപ്കിന്‍സ്(44) ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയാകും. നാല്‍പ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിന്‍സ് ജസിന്ത മന്ത്രിസഭയിലെ പൊലീസ്, വിദ്യാഭ്യാസ പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. എം.പിയെന്ന നിലയില്‍ എട്ടുമാസം കൂടിയാണ് അദ്ദേഹത്തിന് കാലാവധിയുള്ളത്.
രാജ്യത്ത് കൊവിഡ് പിടിച്ചുകെട്ടുന്നതില്‍ ജസിന്‍ഡയ്ക്ക് ഒപ്പം നിര്‍ണ്ണായക പങ്കാണ് ഹിപ്കിന്‍സ് വഹിച്ചത്. ഒക്ടോബര്‍ 14നാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ് അതുവരെ ഹിപ്കിന്‍സ് പ്രധാനമന്ത്രിയായി തുടരും.
കഴിഞ്ഞ ദിവസം നടന്ന ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക കോക്കസ് യോഗത്തില്‍ അപ്രതീക്ഷിതമായി ജസിന്‍ഡ രാജിപ്രഖ്യാപിക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് ജസീന്‍ഡ വ്യക്തമാക്കിയിരുന്നു.