തിരൂരങ്ങാടിക്ക് മികച്ച നേതൃത്വം :സ്വദിഖ് അലി ശിഹാബ് തങ്ങൾ
തിരുരങ്ങാടി: മുസ്ലിം ലീഗിന്റെ ചരിത്രമണ്ണായ തിരൂരങ്ങാടിയിൽ മികച്ച കമ്മിറ്റി ആണ് നിലവിൽ വന്നതെന്നും, പുതിയ കാലത്ത് പാർട്ടിയെ ചിട്ടയോടെ മുന്നോട്ടു നയിക്കാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പുതിയതായി നിലവിൽ വന്ന തിരൂരങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് ഭാരവാഹികൾക്ക് മുൻസിപ്പൽ യൂത്ത് ലീഗ് നൽകിയ സ്വീകരണത്തിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ. മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് സി എഛ് അബൂബക്കർ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, എം കെ ബാവ , സി എഛ് മഹമൂദ് ഹാജി, കെ പി മുഹമ്മദ് കുട്ടി, എകെ മുസ്തഫ, റഫീഖ് പാറക്കൽ, അബ്ദുറഹ്മാൻ കുട്ടി, പി എം എ ജലീൽ, ഒ സി ബാവ, സിഛ് അയ്യൂബ്, എ കെ റഹീം, ഇസ്സു ഉള്ളാട്ട്, തെങ്ങിലാൻ മുഹമ്മദ്, എം പി മുസ്തഫ, എംം എൻ ഇമ്പിച്ചി, അനീസ് കൂരിയാടൻ, ഉസ്മാൻ കാച്ചാടി, ജാഫർ കുന്നത്തേരി, ശബാബ്, പി കെ ഷമീം,സാദിഖ് ഒള്ളക്കൻ, ഇസ്മായിൽ, ഇല്യാസ്, കോണിയത്ത് മുസ്തഫ, പി ക്കെ അസറുദീൻ തുടങ്ങിയവർ പ്രസംഗിച്ചു. മുൻസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുഹീനുൽ ഇസ്ലാം സ്വാഗതവും ട്രഷറർ അയ്യൂബ് തലാപ്പിൽ നന്ദിയും പറഞ്ഞു.