കാട്ടിൽ കുടുംബ സംഗമം
പരപ്പനങ്ങാടി : മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹയുടെ ജേഷ്ട സഹോദരൻ കാട്ടിൽ ബാവ ഹാജിയുടെ പരമ്പരയിലുള്ള കുടുംബ കൂട്ടായ്മ കുടുംബ സംഗമം നടത്തി. കേരള വഖഫ് ബോർഡ് ചെയർമാൻ ടി. കെ. ഹംസ ഉദ്ഘാടനം ചെയ്തു. ബാവു എന്ന ഉമ്മർ കുഞ്ഞി കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പി. കെ. അബ്ദുറബ്ബ് മുഖ്യാത്ഥിയായി. അബ്ദുറഹിമാൻ എന്ന കുഞ്ഞിപ്പു സ്വാഗതവും ബാപ്പു സി. വി .എച്ച്. നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ കല പരിപാടികൾ, പ്രതിഭാദരം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ എന്നിവയും അരങ്ങേറി.