പി.കെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരത; ആഞ്ഞടിച്ച് രമേശ് ചെന്നിത്തല


പി.കെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരത; ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

തിരുവന്തപുരം: യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിന്റെ അറസ്റ്റില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല. നടപടി ഭരണകൂട ഭീകരതയാണ്. സംഭവത്തില്‍ യു.ഡി എഫ് നിയമനടപബടി സ്വീകരിക്കുമെന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഫിറോസ് പറഞ്ഞു. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണ്. ഇത്തരം ഭയപ്പെടുത്തലുകള്‍ക്ക് വഴങ്ങാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Previous Post Next Post