കോട്ടയ്ക്കലിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം
കോട്ടയ്ക്കൽ നഗരസഭാ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ല ക്സിന്റെ നിർമാണവുമായി ബന്ധ പ്പെട്ട് റിങ്റോഡിന്റെ പ്രവൃത്തി നടക്കുന്നതിനാൽ നാളെയും മറ്റന്നാളും നഗരത്തിൽ ഗതാഗതനി യന്ത്രണം ഏർപ്പെടുത്തും.
ഇതിന്റെ ഭാഗമായി റിങ് റോഡ് പൂർ ണമായും അടയ്ക്കും. താഴെ കോ ട്ടയ്ക്കൽ മുതൽ അജന്ത സ്റ്റുഡിയോ വരെ പാർക്കിങ് അനുവദിക്കില്ല.
മലപ്പുറത്തുനിന്ന് ചങ്കുവെട്ടി ഭാഗത്തേക്കു പോകുന്ന ബസുകൾ ചാരിറ്റബിൾ ആശുപത്രിക്കു മുൻപിലെ സ്റ്റോപ്പിൽ നിർത്തി
യാത്രക്കാരെ എടുക്കണം. മലപ്പുറം ഭാഗത്തേക്കു പോകുന്ന ബസുകൾ നഗരസഭാ ഷോപ്പിങ് കോം പ്ലക്സിനു മുൻവശം നിർത്തണം.
ഈ ദിവസങ്ങളിൽ ഓട്ടോ പാർക്കിങ് ഷാഫി മെഡിക്കൽസ് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്കു മാറ്റും. സ്വകാര്യ ബസുകളുടെ പാർക്കിങ് പുത്തൂർ ബൈപാസിലും ചങ്കുവെട്ടി ഭാഗത്തുമായി ക്രമീകരിക്കും. മലപ്പുറം, ചങ്കുവെട്ടി ഭാഗത്തേക്കു പോകുന്ന ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ പോകണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.