ബോംബ് ഭീഷണി: റഷ്യ-ഗോവ വിമാനം ഉസ്‌ബെക്കിസ്താനിലേക്ക് വഴിതിരിച്ചുവിട്ടു.
ന്യൂഡല്‍ഹി: റഷ്യയിലെ പേമില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഉസ്‌ബെക്കിസ്താനിലേക്ക് വഴിതിരിച്ചുവിട്ടു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.ഗോവയിലെ ഡബോളിം വിമാനത്താവളത്തില്‍ പുലര്‍ച്ചെ 4.15ന് ഇറങ്ങേണ്ടിയിരുന്ന അസുര്‍ എയര്‍ലൈന്‍സ് വിമാനമാണ് വഴിതിരിച്ചുവിട്ടത്. 238 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തില്‍ ബോംബ് വെച്ചതായി പുലര്‍ച്ചെ 12.30 നാണ് ദബോലിം എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് ഇ-മെയില്‍ ലഭിച്ചത്. ഉടന്‍ തന്നെ വിമാനത്തിലുള്ളവര്‍ക്ക് സന്ദേശം നല്‍കുകയും വിമാനം വഴിതിരിച്ചുവിടുകയുമായിരുന്നു.
രണ്ട് ആഴ്ചകള്‍ക്കു മുമ്പും സമാനമായ സംഭവമുണ്ടായിരുന്നു. ബോംബ് ഭാഷണിയെ തുടര്‍ന്ന് അന്ന് ഗോവമോസ്‌കോ വിമാനം ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു.