എസ് കെ എസ് എസ് എഫ് കരുമ്പിൽ "തരംഗം" യൂണിറ്റ് കാരവനും മജ്‌ലിസ്സുന്നൂറും സംഘടിപ്പിച്ചു.


എസ് കെ എസ് എസ് എഫ് കരുമ്പിൽ "തരംഗം" യൂണിറ്റ് കാരവനും മജ്‌ലിസ്സുന്നൂറും സംഘടിപ്പിച്ചു.

കരുമ്പിൽ യൂണിറ്റ് എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തിൽ തരംഗം യൂണിറ്റ് കാരവനും, മജ്‌ലിസുന്നൂറും സംഘടിപ്പിച്ചു.
ഉന്നത വിദ്യാഭ്യാസത്തിന് അർഹരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്
പദ്ധതി ഉൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസ മുന്നേറ്റവും, സംഘടനാ ശാക്തീകരണവും ലക്ഷ്യം വെച്ച് സംസ്ഥാന കമ്മറ്റിയുടെ എഡു കെയർ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കരുമ്പിൽ തഅലീമുൽ മുസ്ലിമീൻ മദ്രസയിൽ വെച്ച് നടന്ന പരിപാടി മഹല്ല് സെക്രട്ടറി അബു മാസ്റ്റർ ഉൽഘാടനം ചെയ്തു. 
മൂസ്സക്കോയ അധ്യക്ഷനായ ചടങ്ങിൽ എസ് കെ എസ് എസ് എഫ് മലപ്പുറം ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി റഫീഖ് ഫൈസി കൂമണ്ണ വിഷയാവതരണം നടത്തി.
മജ്ലിസ്സുന്നൂറിന് ബഷീർ മുസ്ലിയാർ നേതൃത്വം നൽകി. കെ എം മൊയ്തിൻ സാഹിബ് , എ വി സൈദു ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post