അബുദാബി കെഎംസിസി തിരൂരങ്ങാടി മുനിസിപ്പൽ സംഗമം സംഘടിപ്പിച്ചു.
അബുദാബി കെഎംസിസി തിരുരങ്ങാടി മുനിസിപ്പൽ കമ്മറ്റി സംഗമവും പുതിയ കമ്മിറ്റി രൂപികരണവും അബുദാബി ടൂറിസ്റ്റ് ക്ലബ്ബ് ഏരിയയിലെ കിസ്മത്ത് ഹോട്ടലിൽ വച്ച് നടന്നു. അബുദാബി സ്റ്റേറ്റ് പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ ആമുഖപ്രസംഗം നടത്തി. സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് അഷ്റഫ് പൊന്നാനി സംഗമം ഉൽഘാടനം ചെയ്തു.
യൂസഫ് മുക്കൻ അധ്യക്ഷനായിരുന്നു. മലപ്പുറം ജില്ലാ കെ എം സി സി നേതാക്കളായ ഹംസകോയ കെ കെ , കുഞ്ഞിപ്പ മോങ്ങം എന്നിവർ സംസാരിച്ചു.
പ്രിസൈഡിങ് ഓഫീസർ നൗഫൽ കോഴിച്ചിന കമ്മറ്റി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് മുസ്തഫാ പാട്ടശ്ശേരി, ഹാരിസ് മാസ്റ്റർ, സാൽമി പരപ്പനങ്ങാടി, നാസർ എടരികോട് തുടങ്ങിയവർ സംഗമത്തിന് ആശംസകൾ അർപ്പിച്ചു. സാലിഹ് ചെമ്മാട് സ്വഗതവും, ഇസ്മായിൽ കക്കാട് നന്ദിയും പറഞ്ഞു.
പുതിയ കമ്മറ്റി ഭാരവാഹികൾ
പ്രസിഡന്റ്
സ്വലിഹ് ചെമ്മാട്
വൈസ് പ്രസിഡന്റുമാർ
ഇസ്മാഈൽ ഹുദവി
ഇർഷാദ് കൊണ്ടാണത്ത്
ബഷീർ അലി കെ വി
നബിൽ മൂഴിക്കൽ
ജനറൽ സെക്രട്ടറി
അഷ്റഫ് ഒള്ളക്കൻ
ജോയിൻ സെക്രട്ടറിമാർ
മുനീർ ഹുദവി
നൗഫൽ കെ എം
യൂസുഫ് മലയിൽ
ശരീഫ് ഒള്ളക്കൻ
ട്രഷറർ
സലാഹുദ്ധീൻ കരിപറമ്പ് .