ബത്തേരി | 108 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേര്‍ എക്‌സൈസ് പിടിയില്‍. താമരശേരി നരിക്കുനി തീയ്യക്കണ്ടിയില്‍ ജ്യോതിഷ്(28), കോഴിക്കോട് കാക്കൂര്‍ പുന്നശേരി അമ്പലമുക്ക് തോട്ടത്തില്‍ ജാബിര്‍(28)എന്നിവരെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.ഹരിനന്ദനനും സംഘവും അറസ്റ്റുചെയ്തത്.
മൈസൂരുവില്‍നിന്നു വരികയായിരുന്ന കര്‍ണാടക ആര്‍.ടി.സി ബസില്‍ മുത്തങ്ങ ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ എം.ബി.ഹരിദാസന്‍, കെ.വി.പ്രകാശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.അന്‍വര്‍, കെ.ധന്വന്ദ്, ഡ്രൈവര്‍ അന്‍വര്‍ കളോളി എന്നിവരും ഉള്‍പ്പെടുന്നതാണ് വാഹനപരിശോധന നടത്തിയ സംഘം.