കടുവയുടെ ആക്രമണത്തില്‍ പതിനഞ്ചുവയസ്സുകാരന് ദാരണാന്ത്യം


 കർണാടക | പട്ടാപകല്‍ കാല്‍നട യാത്ര ചെയ്യുകയായിരുന്ന പതിനഞ്ച് വയസ്സുകാരനെ കടുവ കൊന്നു.കര്‍ണ്ണാടക എച്ച്.ഡി.കോട്ട താലൂക്ക് അന്തര്‍ ശന്ത ബെല്ലി ഹഡി (വെള്ള)യില്‍താമസിക്കുന്ന ബി.കാള പുഷ്പ ദമ്പതിമാരുടെ മകന്‍ മഞ്ജു (15) വിനെയാണ് കടുവ കൊന്നത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് സംഭവം.മാനന്തവാടി മൈസൂര്‍ റോഡിനോട് ചേര്‍ന്ന് ബെല്ലി ഹഡിയിലുള്ള മാസ്തമ്മ

ക്ഷേത്രത്തിലേക്ക് കൂട്ടുകാരുമൊത്ത്‌റോഡിലൂടെ നടന്ന് പോകുന്നതിന്നിടയില്‍ മഞ്ജുവിനെ കടുവ പിടികൂടുകയായിരുന്നു. കൂട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. 


കടുവ മഞ്ജുവിന്റെ ശരീരം വനത്തിനുള്ളിലേക്ക് പതിനഞ്ച് മീറ്ററോളം ദൂരംവലിച്ച് കൊണ്ട് പോവുകയും ചെയ്തു.നാട്ടുകാര്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ കടുവ വനത്തിനുള്ളിലേക്ക് പോവുകയായിരുന്നു. ബെല്ലി ഹഡി (വെള്ള) ആന വളര്‍ത്തല്‍ കേന്ദ്രത്തിന് സമീപം വെച്ചാണ് കുട്ടിയെ കടുവ പിടികൂടിയത്. 


മഞ്ജുവിനെ എച്ച്.ഡി.കോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കേരള അതിര്‍ത്തിയായ ബാവലിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണ് ബെല്ലി ഹഡി. ജനുവരി 12 ന് വയനാട് മാനന്തവാടി പുതുശ്ശേരി വെച്ച് കടുവയുടെ ആക്രമണത്തില്‍ പള്ളിപ്പുറത്ത് തോമസ് എന്ന സാലു മരണപ്പെട്ടിരുന്നു. വയനാട് ജില്ലയുടെ അതിർത്തിയായ ബാവലിയിൽ നിന്ന്  10 കിലോമീറ്റർ അടുത്താണ് ഈ ദാരുണമായ  സംഭവം നടന്നത് .

Previous Post Next Post